Bengali Doctors

ബംഗാളി ഡോക്ടർമാരുടേയും ദില്ലി!

Author: 

മഞ്ജു

ഉത്തരേന്ത്യ മുഴുവനും കനലിൽ ചവിട്ടി നടക്കുന്ന കാലമാണിത്. പകൽ താപനില 45 ഡിഗ്രി സെൽഷ്യസിന് ചുറ്റും കിടന്നു കറങ്ങുന്നു. രാത്രിയും ഒട്ടും മോശമല്ല. ഇനി വരുന്ന രണ്ടുമാസക്കാലം എവിടെയും പ്രധാന വിഷയം ചൂടുതന്നെ. നാട്ടിലെ ഇടവപ്പാതിയുടെ ഓർമ്മ ബാധിച്ച മലയാളികളെല്ലാം നാട്ടിലേക്കു ഭാണ്ഡം മുറുക്കിക്കഴിഞ്ഞു. ഉഷ്ണകാലം രോഗങ്ങളുടെയും കൂടി കാലമാണ്. സാധാ ചർദ്ദി, അതിസാരം മുതൽ ചിക്കൻപോക്സ് വരെ നിങ്ങളുടെ യോഗ്യത അനുസരിച്ചു അതിഥികളായെത്തും; ജാഗ്രതൈ.