സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട്, മലപ്പുറം പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട്, കണ്ണൂര്‍ ഒന്ന്, തൃശ്ശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ബാറുകള്‍ക്ക് അനുമതി................
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കോഴ ആരോപണങ്ങളുടെ അന്വേഷണത്തില്‍ ബാറുടമകള്‍ മൊഴി മാറ്റിപ്പറയാന്‍ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയതായി വ്യവസായി വി.എം രാധാകൃഷ്ണന്‍. ലീഗല്‍ ഫണ്ട് എന്ന പേരില്‍ ബാറുടമകളില്‍ നിന്ന്‍ പിരിച്ച പണം കോഴയായി നല്‍കിയെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
അടച്ച ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി.
മദ്യനയം ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. നയത്തില്‍ മാറ്റം അനിവാര്യമാണെന്നും ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ, ബാറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തശേഷം സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനമാണ് ലക്ഷ്യമെന്നും ഘട്ടം ഘട്ടമായി പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബാറുടകളുടെ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിനെതിരെ പത്ത് കോടി രൂപ ആവശ്യപ്പെട്ട് ധനവകുപ്പ് മന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് നല്‍കി.
ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ധനകാര്യ മന്ത്രി കെ.എം മണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് തീരുമാനം.