Auroville

നിശബ്ദസൗന്ദര്യത്തിലൂടെ...

കുങ്കര്‍

പിത്തള തകിടുകൾ അടുക്കിയ ഒരു വലിയ സ്വർണ ഗോളമാണ് അകലെനിന്നു നോക്കുമ്പോൾ മാതൃമന്ദിർ. അടുത്തെത്തുമ്പോൾ അതിനു മറ്റൊരു ഘടന കൂടിയുണ്ട്. അടുക്കടുക്കായി ഇതൾ വിരിഞ്ഞു നിൽക്കുന്ന ഒരു പൂവിന്റെ, വായുവും ജലവും അഗ്നിയും ആകാശവും മണ്ണും സംഗമിക്കുന്ന പഞ്ചഭൂതാധിഷ്ഠിതമായൊരു നിർമ്മിതിയുടെ.