അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷം മാത്രമേ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാവൂ എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി. എന്നാല്‍, ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കോടതി തയ്യാറായില്ല.
വിഷയത്തില്‍ തിടുക്കത്തിന്റെ ആവശ്യമില്ലെന്ന്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകന്‍ എം.എല്‍ ശര്‍മയോട് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ബി.ജെ.പിയുടെ താമര ചിഹ്നം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.