Assembly Elections 2017

ഗുജറാത്ത് പഠിപ്പിക്കുന്നു; മോഡിയെയും രാഹുലിനെയും

Glint staff

ഗ്രാമീണ മേഖലയില്‍ നിന്നാണ് കോണ്‍ഗ്രസിന് കൂടുതല്‍ പിന്തുണ കിട്ടിയിരിക്കുന്നത്. നഗരവാസികളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരും മോഡിയെ ഇപ്പോഴും വിശ്വസിക്കുന്നു. ഗ്രാമീണരെയും നഗരവാസികളെയും ഒരു പോലെ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാ പാര്‍ട്ടികളും ഓര്‍ക്കണമെന്നാണ് ഗുജറാത്ത് പറഞ്ഞു വക്കുന്നത്. നിലവില്‍ ആ ഏകോപന പ്രക്രിയയില്‍ കൂടുതല്‍ സാധ്യത കോണ്‍ഗ്രസിനുണ്ട്.

ഗുജറാത്തില്‍ ബി.ജെ.പിക്ക് വിജയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 182 സീറ്റുകളില്‍ 99 ഇടത്തും വിജയിച്ച് ബി.ജെ.പി അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായി ആറാം തവണയാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണത്തിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ 115 സീറ്റിലെ വിജയത്തില്‍ നിന്ന് ഇക്കുറി 99 സീറ്റിലേക്കായി ബി.ജെ.പി ചുരുങ്ങി. കോണ്‍ഗ്രസ് ഭാഗത്ത് നിന്നും ശക്തമായ മത്സരമാണ്  ഉണ്ടായത്.

ഹിമാചല്‍ പ്രദേശ്: ബി.ജെ.പിക്ക് ജയം; സി.പി.എമ്മിന് ഒരു സീറ്റ്

ബി.ജെ.പി അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ 24 വര്‍ഷത്തിനു ശേഷം സിപിഎമ്മിന് ഒരു എം.എല്‍.എയെ ലഭിച്ചു.  സിപിഎമ്മിന്റെ ഹിമാചല്‍ പ്രദേശിലെ പ്രമുഖ നേതാക്കളിലൊരാളായ രാകേഷ് സിന്‍ഹയാണ് തിയോഗ് മണ്ഡലത്തില്‍ വിജയിച്ചത്. പൊതുവെ ഇടതുപക്ഷത്തിന്സ്വാധീനം കുറവുള്ള ഹിമാചല്‍പ്രദേശില്‍ നിന്ന് ഇടതുപക്ഷത്തിനു കിട്ടിയ അപ്രതീക്ഷിത വിജയമാണിത്.

ഗുജറാത്ത്: അവസാനഘട്ട വോട്ടെടുപ്പില്‍ 63% പോളിങ്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് അനുകൂലം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പില്‍ പോളിങ് 63 ശതമാനത്തിന് മുകളില്‍. രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലേക്കാണ്  വോട്ടെടുപ്പ് നടന്നത്. ഇതോടെ 182 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം. ഹിമാചല്‍ പ്രദേശിലെ ജനവിധിയും അന്നറിയാം.

ഗുജറാത്ത്: ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ് ശതമാനം 70 കടന്നേക്കും

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് നാലര വരെയുള്ള കണക്കുകളനുസരിച്ച് 64 ശതമാനം പോളിങ്ങാണ് നടന്നിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.അവസാന കണക്കെടുപ്പില്‍ പോളിങ് ശതമാനം 70 കടന്നേക്കുമെന്നാണ്  തിരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കുന്ന സൂചന.

ഗുജറാത്ത് മാതൃകയെ വിസ്മൃതിയിലാക്കി വിഭാഗീയതയുടെ വിടവുകള്‍ കാണിക്കുന്ന തിരഞ്ഞെടുപ്പ് രംഗം

Glint staff

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അവര്‍ പ്രതീക്ഷിക്കാത്ത വിധം സീറ്റുകള്‍ നല്‍കി ഇന്ത്യന്‍ ജനത അധികാരത്തിലേറ്റിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഗുജറാത്ത് മാതൃകാ വികസനമായിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വപാടവത്തിലൂടെയും സംവേദന മികവിലൂടെയും ആ മാതൃകയുടെ സ്ഫുരണങ്ങള്‍ ജനങ്ങളില്‍ വിശേഷിച്ചും യുവാക്കളില്‍ പ്രതീക്ഷയും സ്വപ്‌നവും നിറയ്ക്കുകയുണ്ടായി.

തെരഞ്ഞെടുപ്പ് പുതിയ ഇന്ത്യയുടെ ഉദയം; തന്റെ ലക്ഷ്യം 2022: മോദി

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുതിയ ഇന്ത്യയ്ക്കായുള്ള അടിത്തറയാണെന്ന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 35 വയസിന് താഴെയുള്ള 65 ശതമാനം ജനതയുടെയും സവിശേഷ ബോധമാര്‍ജിച്ച  സ്ത്രീകളുടെയും സ്വപ്നങ്ങളുടെയാണ് ഈ ഇന്ത്യ. ദരിദ്രര്‍ എന്തെങ്കിലും ലഭിക്കുന്നോ എന്നതിന് പകരം എന്തെങ്കിലും ചെയ്യാനുള്ള അവസരത്തിന് വേണ്ടി നോക്കുന്നതായിരിക്കും പുതിയ ഇന്ത്യയെന്നും മോദി പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  

 

നാല് സംസ്ഥാനങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍

വന്‍ ഭൂരിപക്ഷം നേടിയ ഉത്തര്‍ പ്രദേശിനും ഉത്തരാഖണ്ടിനും പുറമേ കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്തായ മണിപ്പൂരിലും ഗോവയിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിഞ്ഞു.

ചുംബനപ്രതിഷേധവും യു.പി തെരഞ്ഞെടുപ്പു ഫലവും തമ്മിലെ ബന്ധം

Glint Staff

ആരോഗ്യകരമായ ജീവിതമേ രോഗത്തെ അകറ്റി നിർത്തൂ എന്നുള്ള കാതലായ അറിവു പോലെ ജനായത്തത്തിന്റെ രസതന്ത്രഘടകങ്ങളെ ജൈവമായി പരിപോഷിപ്പിക്കുന്ന പ്രവർത്തനത്തിലും അതിലേക്ക് ജനതയുടെ ചിന്തയെ നയിക്കുകയും ചെയ്യുമ്പോൾ മാത്രമേ സമൂഹത്തെ പിന്നോട്ടടിക്കുന്ന മതസ്പർധ ഉൾപ്പടെയുള്ള ഘടകങ്ങൾ മാറിനിൽക്കുകയുള്ളു.

നിയമസഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയ്ക്ക് നേട്ടം; കോണ്‍ഗ്രസിന് ആശ്വാസം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ടിലും ബി.ജെ.പി കേവല ഭൂരിപക്ഷത്തിലേക്ക്. പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ഗോവയിലും മണിപ്പൂരിലും ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം.

Pages