Assembly Elections 2015

മോദിപ്രഭാവത്തില്‍ നിന്ന്‍ മോദിഭയത്തിലേക്ക്

മോദി-അമിത് ഷാ സമവാക്യവും മോദിയുടെ ഭരണശൈലിയും മോദി ഒരു ഏകാധിപതിയുടെ അവസ്ഥയിലേക്ക് മാറുന്നു എന്നുള്ള ധാരണ സൃഷ്ടിച്ചു. അദ്ദേഹം തന്നെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്ന തന്റെ ഗുജറാത്ത് ചരിത്രവും ഉപബോധമനസ്സിൽ നിന്നെന്നപോലെ പുതിയ പ്രതിഛായയെ രൂഢമൂലമാക്കി.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ വിജയം. മുഖ്യമന്ത്രിയായി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ ഫെബ്രുവരി 14-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ദില്ലിയില്‍ കോണ്‍ഗ്രസ്സിന്റെ ദയനീയാവസ്ഥ എ.എ.പിയുടെ പ്രതീക്ഷ

ആം ആദ്മി പാര്‍ട്ടിക്ക് മുന്‍പുണ്ടായിരുന്ന പ്രഭാവം നഷ്ടപ്പെടുകയും ബി.ജെ.പി മോഡിയിലൂടെ തിളങ്ങി നില്‍ക്കുകയും ചെയ്യുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വിജയസാധ്യതയുണ്ടെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്  കോണ്‍ഗ്രസ്സിന്റെ ദയനീയ അവസ്ഥയുടെ ചിത്രമാണ്.

ഡല്‍ഹി: കേജ്രിവാളും ബേദിയും പത്രിക സമര്‍പ്പിച്ചു; ഇരുവരും അവസരവാദികളെന്ന്‍ മക്കന്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ ബേദിയും ബുധനാഴ്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പ് ഫെബ്രുവരി ഏഴിന്

ഡല്‍ഹിയിലെ 70-അംഗ നിയമസഭയിലേക്ക് ഫെബ്രുവരി ഏഴിന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഫെബ്രുവരി പത്തിനായിരിക്കും വോട്ടെണ്ണല്‍.