aravind kejrival

മാനനഷ്ടക്കേസ്: കെജ്രിവാളിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസിന്‍റെ വിചാരണ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും. കേസില്‍ നേരിട്ട് ഹാജറാവുന്നതില്‍ നിന്ന് കോടതി കെജ്രിവാളിനെ ഒഴിവാക്കിയിട്ടുണ്ട്.

ഡല്ഹിെയില്‍ രാഷ്ട്രപതിഭരണത്തിന് ശുപാര്ശ

ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതിനെത്തുടര്‍ന്ന് ലെഫ്. ഗവര്‍ണറാണ് ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശക്കത്ത് കൈമാറിയത്. ഇനി തീരുമാനമെടുക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്.

ധര്‍ണ്ണ ഭാഗിക വിജയമെന്ന് കേജ്രിവാള്‍; പ്രതിഷേധം അവസാനിപ്പിച്ചു

ഡെല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാറിന് നല്‍കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മന്ത്രിമാരും ന്യൂഡല്‍ഹിയില്‍ നടത്തിവന്ന ധര്‍ണ്ണ അവസാനിപ്പിച്ചു.

ആം ആദ്മി വാഗ്ദാനങ്ങള്‍ പാലിച്ചില്ല: വിനോദ് കുമാര്‍ ബിന്നി

ആം ആദ്മി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജനുവരി 27 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പാര്‍ട്ടി എം.എല്‍.എ വിനോദ് ബിന്നി.

 

കേജ്രിവാളും ദര്‍ബാറും സെഡ് വിഭാഗം സുരക്ഷയും

Glint Views Service

കാക്കകളുടെ കൂടെ കൊത്തിപ്പറക്കി അവയിലൊന്നായി നടന്ന് കുയിലിനേപ്പോലെ പാടുന്നവനായിരിക്കണം ജനായത്ത സംവിധാനത്തിലെ നേതാവ്. എന്നാല്‍, കാക്കക്കൂട്ട കരച്ചലില്‍ പൊറുതിമുട്ടി രക്ഷപ്പെട്ടോടുന്ന ചിത്രമാണ് ദര്‍ബാര്‍ അവസാനിപ്പിച്ചതിലൂടെ തെളിഞ്ഞുവരുന്നത്.

പൊതു തിരഞ്ഞെടുപ്പടുക്കുമ്പോഴുള്ള അവ്യക്തതയും വ്യക്തതയും

നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും.

ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന വൈരുദ്ധ്യങ്ങള്‍ പുറത്തേക്ക്

കേജ്രിവാളും പ്രശാന്ത് ഭൂഷണും ഒരേ പാര്‍ട്ടിയുടെ ഉന്നത നേതാക്കളാണ്. അതില്‍ ഒരാളുടെ അഭിപ്രായത്തെ പാര്‍ട്ടിയുടേതല്ല എന്നു പറയുമ്പോള്‍ കേജ്രിവാള്‍ ഫലത്തില്‍ ചെയ്തിരിക്കുന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്വം സ്വയം നിശ്ചയിച്ച് ഏറ്റെടുത്ത് മറ്റേ നേതാവിനെ തള്ളിപ്പറയുകയാണ്.