Apple

ആപ്പിളും ഹ്യൂണ്ടായിയും കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൈടെക് കാര്‍

Author: 

Glint desk

ആപ്പിളും ഹ്യൂണ്ടായിയും ചേര്‍ന്ന് വാഹനരംഗത്തേക്ക് വരുന്നു. ആപ്പിള്‍ വാഹന രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ കുറച്ചു ദിവസമായി സജീവമാണ്. ഇലക്ട്രിക് വാഹന രംഗത്തേക്കാണ് ആപ്പിള്‍ ചുവടുവെക്കുക എന്നായിരുന്നു വാര്‍ത്തകള്‍. അത് ശരി വെക്കുന്ന..........

പുതിയ സോഫ്റ്റ് വെയറുമായി ആപ്പിള്‍ ഉപകരണങ്ങള്‍; മാക് കമ്പ്യൂട്ടറുകള്‍ക്കും സ്വന്തം പ്രോസസര്‍

Glint desk

മാക് കമ്പ്യൂട്ടറുകളുടെ പ്രോസസര്‍ നിര്‍മ്മിച്ചു കിട്ടാനായി ആപ്പിള്‍ ഇനി ഇന്റലിനെ സമീപിക്കില്ല. മറിച്ച് അവ സ്വന്തമായി നിര്‍മിക്കും. ഇനി ഇറങ്ങാന്‍ പോകുന്ന മാക്ബുക്കുകളും മാക്കുകളും ആപ്പിളിന്റെ സ്വന്തം എ.ആര്‍.എം-കേന്ദ്രീകൃത, എ സീരീസിലുള്ള ചിപ്പുകള്‍..........

ഐഫോണ്‍ റീസൈക്കിള്‍ ചെയ്യുന്ന റോബോട്ട് ആപ്പിള്‍ പുറത്തിറക്കി

Glint staff

പഴയ ഐഫോണുകളില്‍ നിന്ന് ഗുണനിലവാരമുള്ള ഭാഗങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പുതിയ റോബോട്ടിനെ ആപ്പിള്‍ പുറത്തിറക്കി. ഡെയ്‌സി എന്നാണ് പുതിയ റോബോട്ടിന്റെ പേര്. 2016 ല്‍ അവതരിപ്പിച്ച ലിയാം റോബോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡെയ്‌സിയുടെ നിര്‍മാണവും.

ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ആപ്പിള്‍ എയര്‍പോഡുകള്‍ വരുന്നു

Author: 

Glint staff

ശബ്ദം ഉപയോഗിച്ച് നിയന്തിക്കാവുന്ന പുതിയ വയര്‍ലെസ്സ് ഇയര്‍ഫോണുകള്‍ ആപ്പിള്‍ ഈ വര്‍ഷം പുറത്തിറക്കും. പുതിയ എയര്‍പോഡിലേക്ക് ശബ്ദത്തിലൂടെ നിര്‍ദേശങ്ങള്‍ കൈമാറാനാകും. നിലവില്‍ വയര്‍ലെസ്സ് എയര്‍പോഡുകള്‍ വിപണിയിലുണ്ടെങ്കിലും സ്വിച്ച് ഉപയോഗിച്ചാണ് അവ നിയന്ത്രിക്കുന്നത്.

ആദ്യമായി വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനം കണ്ടുപിടിച്ചത് തങ്ങളാണെന്ന് അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി

Author: 

Glint staff

ലോകത്തിലാദ്യമായി വയര്‍ലെസ്സ് ചാര്‍ജിംഗ് സംവിധാനം കണ്ടുപിടിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'പൈ' രംഗത്ത്

ആപ്പിളിന് 3200 കോടി രൂപ പിഴ

പേറ്റന്റ് നിയമം ലംഘിച്ചതിന് ആപ്പിള്‍ കമ്പനിക്ക് അമേരിക്കന്‍ കോടതി 3200 കോടി രൂപ പിഴ വിധിച്ചു.ഒരു സര്‍വ്വകലാശാലയുടെ കൈവശമുളള കമ്പ്യൂട്ടര്‍ പ്രോസസ്സിംഗ് സാങ്കേതിക വിദ്യയുടെ പേറ്റന്റാണ് ആപ്പിള്‍ ലംഘിച്ചത്.
 

ആപ്പിള്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കും

ആപ്പിളിന്റെ ഐഫോണ്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. ബംഗളൂരുവിലെ പീന്യ വ്യവസായ എസ്റ്റേറ്റില്‍ ജൂണില്‍ പ്ലാന്‍റ് സ്ഥാപിക്കും. ഇത് സംബന്ധിച്ച് ആപ്പിള്‍ പ്രതിനിധികള്‍ കര്‍ണ്ണാടകത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

 

തൈവാന്‍ കമ്പനിയായ വിസ്ട്രോന്‍ ആയിരിക്കും ആപ്പിളിന് വേണ്ടി ഫോണ്‍ നിര്‍മ്മിക്കുക.

 

ഐ.ഒ.എസ് ആപ്പ് രൂപകല്‍പ്പനയ്ക്കും വികസനത്തിനും സഹായിക്കുന്ന ഒരു സംവിധാനം കഴിഞ്ഞ മെയില്‍ ആപ്പിള്‍ ബംഗളൂരുവില്‍ സ്ഥാപിച്ചിരുന്നു.

ആപ്പിള്‍, സാംസങ്ങ് ഫാക്ടറികളില്‍ അര്‍ബുദ മരണങ്ങളെന്ന് സന്നദ്ധ സംഘടനകള്‍

ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ക്ക് പ്രോസസ്സര്‍ ചിപ്പുകള്‍ വിതരണം ചെയ്യുന്ന ഫാക്ടറികളില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തൊഴിലാളികളില്‍ അര്‍ബുദത്തിന് കാരണമാകുന്നുവെന്ന് സന്നദ്ധ സംഘടനകള്‍.

ആമസോണിനെതിരെ ഒത്തുകളി: ആപ്പിള്‍ കുറ്റക്കാരെന്ന് കോടതി

Apple played central role in ebook price-fixing conspiracyഇ-ബുക്ക് രംഗത്ത് മത്സരം ഒഴിവാക്കി വില ഉയര്‍ത്തുന്നതിനായി പുസ്തക പ്രസാധകരുമ