Amnesty International

ഈജിപ്ത് സ്വവര്‍ഗാനുരാഗികളെ വേട്ടയാടുന്നു : ആംനെസ്റ്റി

സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികപരമായും അമിത കാമാസക്തി ഉളവാക്കുന്നതുമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് ആറ് ഈജിപ്ത് സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു

കന്നഡ നടിയും മുന്‍ എം.പിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹ കേസ്

പാകിസ്ഥാനെ നരകത്തോട് ഉപമിച്ച കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച കന്നഡ നടിയും മുന്‍ ലോകസഭാംഗവുമായ ദിവ്യ സ്പന്ദനയെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നു ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി.

സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിനെതിരെ രാജ്യദ്രോഹക്കുറ്റം

അന്താരാഷ്ട്ര സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യ ഘടകത്തിനെതിരെ ബംഗലൂരു പോലീസ് തിങ്കളാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കശ്മീരിലെ സംഘര്‍ഷത്തില്‍ സാധാരണ ജനം നേരിടുന്ന ദുരിതം അവതരിപ്പിച്ച ഒരു പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് നടപടി.

 

പരിപാടിയ്ക്കെതിരെ ബി.ജെ.പി അനുഭാവ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ശനിയാഴ്ച നല്‍കിയ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 124-എ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. ഇന്ത്യാ സര്‍ക്കാറിനെതിരെ വെറുപ്പോ വിദ്വേഷമോ ജനിപ്പിക്കുന്ന വിധമുള്ള പ്രവൃത്തികള്‍ കുറ്റകരമാക്കുന്നതാണ് ഈ വകുപ്പ്.   

 

തൊഴില്‍ നിയമത്തില്‍ ഖത്തര്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യം വിടുന്നതിനോ തൊഴില്‍ മാറുന്നതിനോ തൊഴിലാളികള്‍ തൊഴിലുടമകളുടെ അനുമതി വാങ്ങിയിരിക്കണമെന്ന നിബന്ധന അടങ്ങുന്ന സ്പോണ്‍സര്‍ സംവിധാനം അവസാനിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി.

യു.എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി

2012 ജനുവരിയ്ക്കും 2013 ആഗസ്തിനും ഇടയില്‍ നടന്ന 45 ആക്രമണങ്ങള്‍ നേരിട്ട് പഠനവിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് യുദ്ധക്കുറ്റമായും നിയമബാഹ്യ വധവുമായി പരിഗണിക്കാവുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനങ്ങള്‍ സംഘടന കണ്ടെത്തിയത്.