actress

ഷോപ്പിങ് മാളില്‍ നടിയെ അപമാനിച്ചു; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

എറണാകുളത്ത് ഷോപ്പിംഗ് മാളില്‍ വച്ച് രണ്ട് ചെറുപ്പക്കാര്‍ പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി യുവനടി. ലുലു മാളില്‍ കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്തിയപ്പോള്‍ പിന്നാലെയെത്തിയ രണ്ട് യുവാക്കള്‍ ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം കടന്നുകളഞ്ഞതായും പിന്നീട് ഹൈപ്പര്‍...........

ഗ്ലാമര്‍ ലുക്കില്‍ പ്രിയ വാര്യര്‍: പുതിയ പരസ്യ വീഡിയോ പുറത്തിറങ്ങി

Glint staff

മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇക്കുറി മഞ്ചിന്റെ പരസ്യത്തിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അനുശ്രീയെ മാതൃകയാക്കണം; സഹതാരത്തെ സഹായിക്കുന്ന വീഡിയോ വൈറല്‍

Glint staff

അനുശ്രീയെ കണ്ടുപഠിക്കണമെന്ന് സംവിധായകന്‍ സുജിത്ത് വാസുദേവ്. ഷൂട്ടിംഗിനിടെ സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ  വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചുകൊണ്ടാണ് താരത്തെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് സുജിത്ത് വാസുദേവ് പറഞ്ഞിരിക്കുന്നത്.

വായ്പ തിരിച്ചടച്ചില്ല: നടി സിന്ധു മേനോനെതിരെ കേസ്

Glint staff

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ നടി സിന്ധു മേനോനും സഹോദരനും എതിരെ പോലീസ് കേസ്. കാര്‍ ലോണായെടുത്ത 36 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിനാണ് കേസ്. ബെംഗളൂരു ആര്‍.എം.സി യാര്‍ഡ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഷക്കീലയുടെ ജീവിതം സിനിമയാകുന്നു; നായിക റിച്ച ചദ്ദ

Glint staff

തെന്നിന്ത്യന്‍ സിനിമാ നടി ഷക്കീലയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയെ അവതരിപ്പിക്കുന്നത്. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷാണ്  സംവിധായകന്‍.

ശ്രീദേവിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ശ്രീദേവിയുടെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹിന്ദു മതാചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും വിലാപയാത്രയായിട്ടാണ്  ശ്രീദേവിയുടെ ഭൗതിക ശരീരം പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് എത്തിച്ചത്.

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി

നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പ്രത്യേക വിമാനത്തില്‍ രാത്രി ഒമ്പത് മണിയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയുന്നത്. ശ്രീദേവിയുടേത് മുങ്ങിമരണം തന്നെയാണ് സ്ഥിരീകരിച്ചു.

ശ്രീദേവിയുടെ ഹൃദയാഘാതവും മധുവിന്റെ മോഷണക്കുറ്റം ചാര്‍ത്തലും

Glint staff

ശ്രീദേവിയുടെ മരണം ആദ്യം ലോകം കേട്ടത് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണെന്നാണ്. ആ വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചു പ്രത്യേകിച്ച് അവരുടെ ആരാധകരെ. ശ്രീദേവിയുടെ കൃശഗാത്ര രൂപം ആരോഗ്യത്തെ എടുത്ത് കാണിക്കുന്നതായിരുന്നില്ല, മറിച്ച് അനാരോഗ്യത്തിന്റെ ലാഞ്ചനകള്‍ ഉള്ളതായിരുന്നു.

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; വിശദ പരിശോധനക്ക് പ്രോസിക്യൂഷന്‍

ചലച്ചിത്രതാരം ശ്രീദേവിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വിവരം ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയെന്നാണ്. ഫോറന്‍സിക് റിപ്പോര്‍ട്ടിലാണ് മുറിവനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

ശ്രീദേവിയുടേത് 'മുങ്ങിമരണം' എന്ന് റിപ്പോര്‍ട്ട്

നടി ശ്രീദേവി ബാത്ത് ടബ്ബില്‍ മുങ്ങിയാണ് മരിച്ചത് എന്ന് റിപ്പോര്‍ട്ട്. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ട മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണമായി പറഞ്ഞിരിക്കുന്നത് മുങ്ങിമരണം എന്നാണ്.

Pages