Accident

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

ഓഖി ചുഴലിക്കാറ്റിനിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കടല്‍ക്ഷോഭത്തിലും മഴക്കെടുതിയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. പരിക്കേറ്റവര്‍ക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും നല്‍കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

മധുരം പകരുന്ന പിടലിവേദന

കൊച്ചി നഗരത്തിനുള്ളിലെ ഉള്‍പ്രദേശമായ വെണ്ണല . ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ പലരും ഈ വഴി വരാറുണ്ട്. ധാരാളം ഇടറോഡുകളുള്ള പ്രദേശം,വഴികള്‍ക്ക് കാര്യമായ വീതിയില്ല.ഒരു ദിവസം രാവിലെ ഡ്രൈവര്‍ജി വെണ്ണലയിലെ ഒരു ഇടറോഡിലുടെ കാറില്‍ പോകുന്നു. ഒരു വളവ് കഴിഞ്ഞപ്പോള്‍ രണ്ടു ബൈക്ക് യാത്രികര്‍.ചെറുപ്പക്കാര്‍.

അദ്ധ്യായം ഒമ്പത്: മഞ്ഞുപാറകള്‍

മീനാക്ഷി

പാങ്ങപ്പാറയിലുള്ള രമേഷിന്റെ വീട്. ഭാര്യ രാവിലെ ഓഫീസില്‍ പോകാനായി തിരക്കിട്ട് തയ്യാറാവുകയാണ്. ഐ.എസ്.ആര്‍.ഒയുടെ ബസ്സ് എട്ടു മണിക്ക് സ്‌റ്റോപ്പിലെത്തും. രമേഷ് മകളെ എന്‍ട്രന്‍സ് ട്യൂഷന് വിട്ടിട്ടു വരുന്ന കൂട്ടത്തില്‍ ഒരു വീട്ടില്‍ നിന്നും പശുവിന്‍ പാല് വാങ്ങി വന്നു. അതു കാച്ചി വച്ചില്ലെങ്കില്‍ ചിലപ്പോള്‍ പിരിഞ്ഞു പോകും.

തിരുവനന്തപുരത്ത് പാറമട അപകടത്തില്‍ രണ്ട് മരണം ഏഴ് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം പാറശ്ശാലയില്‍ പാറമട അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു . സേലം സ്വദേശി സതീഷ്, മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. അതില്‍  മാരായമുട്ടം സ്വദേശി സുധിന്‍(23), വെള്ളറട സ്വദേശി അജി എന്നിവരുടെ നില ഗുരുതരമാണ്.

കൊച്ചിയില്‍ നാവികസേനയുടെ ഡ്രോണ്‍ വിമാനം തകര്‍ന്ന് വീണു

നിരീക്ഷണ പറക്കലിനിടെ നേവികസേനയുടെ പൈലറ്റില്ലാ ഡ്രോണ്‍ വിമാനം കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ തകര്‍ന്ന് വീണു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. നാവിക വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എത്താനിരിക്കെയാണ് അപകടമുണ്ടായത്.

എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍ നടപ്പാല നിര്‍മ്മാണം സൈന്യത്തിന്

കഴിഞ്ഞ സെപ്റ്റംബറില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപതില്‍പരം പേര്‍ മരിച്ച മുബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ നടപ്പാലം സൈന്യം നിര്‍മ്മിക്കും.

ഗംഗാ സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്നു മരണം

കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ബിഹാറില്‍ മൂന്ന് പേര്‍ മരിച്ചു. ബെഗുസരയ് ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം

കൊല്ലം ചവറയില്‍ പാലം തകര്‍ന്ന് മൂന്ന് മരണം 30 പേര്‍ക്ക് പരിക്ക്

കൊല്ലം ചവറയിലെ കെ.എം.എം.എല്ലിന് അടുത്തുള്ള ഇരുമ്പ് പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു, 20 പേര്‍ക്ക് സാരമായി പരിക്കേറ്റു. ചവറ സ്വദേശി ശ്യാമളാ ദേവിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്റിലെ കെട്ടിടം തകര്‍ന്ന് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ വിശ്രമ കേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്.

 

മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷന്‍ അപകടം വിളിച്ചു വരുത്തിയത്

കഴിഞ്ഞ ദിവസം മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേരാണ് മരിച്ചത്, 40 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Pages