Abdul nasar madani

മദനിയെ വിമാനത്തില്‍ കയറുന്നതില്‍ നിന്ന്‍ തടഞ്ഞു; പി.ഡി.പി പ്രവര്‍ത്തകരുടെ പ്രതിഷേധം അക്രമാസക്തം

പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ വിമാനം കയറുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ നീക്കം ചെറുത്തത് സംഘര്‍ഷത്തിനിടയാക്കി. എട്ടു ദിവസത്തേക്ക് ജാമ്യം ലഭിച്ച മദനിയെ ബംഗലൂരുവില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതരാണ് വിമാനത്തില്‍ കയറുന്നത് തടഞ്ഞത്.

 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നൂറുകണക്കിന് പി.ഡി.പി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഇന്‍ഡിഗോ ഓഫീസിന് നേരെയും അക്രമമുണ്ടായി.

 

കേരളത്തിലേക്ക് വരാന്‍ മദനിയ്ക്ക് സുപ്രീം കോടതിയുടെ അനുമതി

ബെംഗലൂരു ബോംബ്‌ സ്ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കര്‍ണ്ണാടകത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി വ്യാഴാഴ്ച അനുമതി നല്‍കി.

മദനിയ്ക്ക് വിചാരണ പൂര്‍ത്തിയാകും വരെ ജാമ്യം

ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം വിചാരണ പൂര്‍ത്തിയാകും വരെ സുപ്രീം കോടതി നീട്ടി നല്‍കി. വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

മദനി ജാമ്യത്തിലിറങ്ങി; സൂഫിയയ്ക്ക് ബംഗലൂരുവിലേക്ക് പോകാന്‍ അനുമതി

കേരളത്തിലെ വിവിധ കോടതികളില്‍ മദനിയ്ക്കെതിരെ ഉണ്ടായിരുന്ന പ്രൊഡക്ഷന്‍ വാറന്റുകള്‍ അടക്കമുള്ള നിയമതടസ്സങ്ങള്‍ നീക്കേണ്ടതിനാല്‍ തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് മദനി പുറത്തിറങ്ങിയത്.

മദനിയും വിചാരണത്തടവും

Glint Staff

2012-ല്‍ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരുടെ 66.2 ശതമാനവും വിചാരണത്തടവുകാരാണ്. 1972-ല്‍ കേസുകളില്‍ 62.7 ശതമാനത്തില്‍ ശിക്ഷാവിധി ഉണ്ടായെങ്കില്‍ 2012-ല്‍ അത് 38.5 ശതമാനമായി കുറഞ്ഞു. നിരപരാധികള്‍ക്ക് സാങ്കേതികമായി ശിക്ഷ ലഭിക്കാതെ തന്നെ പലപ്പോഴും യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയാണ് നമ്മുടെ രാജ്യത്തെ വിചാരണത്തടവ് ഉണ്ടാക്കുന്നത്.

മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആശുപതിയില്‍ പ്രവേശിപ്പിക്കും

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പരിചരിക്കാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സുപ്രീം കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു.

മദനിക്ക് ജാമ്യമില്ല; ആശുപത്രിയില്‍ തുടരും

ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിക്ക് തല്ക്കാലം ജാമ്യമില്ലെന്ന് സുപ്രീം കോടതി. മദനി ആശുപത്രിയില്‍ തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു. 

മദനിയ്ക്ക് ജാമ്യമില്ല; ആശുപത്രിയിലേക്ക് മാറ്റും

2008-ലെ ബെംഗലൂരു സ്ഫോടന കേസിൽ പ്രതി ചേര്‍ക്കപ്പെട്ട് കർണാടകയിലെ ജയിലിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു.

മദനിയ്‌ക്കെതിരെ കര്‍ണ്ണാടക സര്‍ക്കാറിന്റെ സത്യവാങ്മൂലം

മദനിയ്ക്ക് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കാണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നാളെ മദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.

മദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി

ബാംഗ്ളൂർ സ്ഫോടന കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയിലിൽ കഴിയുന്ന പി​.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.

Pages