2016 Kashmir Unrest

കാശ്മീരിൽ പന്ത്രണ്ടാം ക്ലാസ്സുകാരിലൂടെ തെളിയുന്ന മുഖ്യധാരാ മനസ്സും ജീവിതവും

മനസ്സിലും പുരയിലും കുങ്കുമപ്പൂവും പട്ടും നിറച്ചു വച്ചുകൊണ്ട് സഞ്ചാരികളെ കാത്തിരിക്കുന്ന കാശ്മീരി ഭൂരിപക്ഷം ഈ കൊടിയ ദുരിതത്തിൽ പോലും ശുഭാപ്തിവിശ്വാസത്തെ കളയുന്നില്ല.

ബന്ദ്‌ ആഹ്വാനം തള്ളി കശ്മീരില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 95 ശതമാനം ഹാജര്‍

വിഘടനവാദ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ മറികടന്ന് വിദ്യാര്‍ഥികള്‍ കശ്മീരില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി. 95 ശതമാനമാണ് പരീക്ഷയ്ക്ക് എത്തിയത്. കനത്ത സുരക്ഷയിലാണ് സംസ്ഥാനത്തെ 484 കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കുന്നത്.

ജമ്മു കശ്മീര്‍: പ്രതിഷേധം നയിച്ച 12 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ജമ്മു കശ്മീരില്‍ മൂന്ന്‍ മാസത്തിലധികമായി തുടരുന്ന സംഘര്‍ഷത്തില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയോ പങ്കെടുക്കുകയോ ചെയ്തെന്ന ആരോപണത്തില്‍ 12 സര്‍ക്കാര്‍ ജീവനക്കാരെ മെഹബൂബ മുഫ്തി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ജമ്മു കശ്മീര്‍ പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. നൂറിലധികം പേര്‍ നിരീക്ഷണത്തിലാണെന്നും കൂടുതല്‍ പേരെ പിരിച്ചുവിട്ടേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

 

കശ്മീരില്‍ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു

ശ്രീനഗറില്‍ വെള്ളിയാഴ്ച പ്രക്ഷോഭകരും സുരക്ഷാ സൈനികരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 13-വയസുകാരന്‍ മരിച്ചു. ഇതോടെ മൂന്ന്‍ മാസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 91 ആയി.

സംഘർഷം ഒഴിവാക്കുമെന്ന് ഇന്ത്യയുടേയും പാകിസ്ഥാന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ

ഇന്ത്യയുടേയും പാകിസ്ഥാന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളായ അജിത് ഡോവലും നസീർ ജൻജുവയും തമ്മിൽ ഫോണിൽ ചർച്ച നടത്തി.

കശ്മീര്‍ ജനത ചിത്രത്തില്‍ നിന്ന്‍ മായുമ്പോള്‍

ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാക്പോര് മാദ്ധ്യമങ്ങളില്‍ നിറഞ്ഞപ്പോള്‍ മാഞ്ഞുപോയത് കശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭമാണ്. പലസ്തീനിലെ സമരത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഇന്തിഫാദ എന്ന്‍ കശ്മീരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രക്ഷോഭം, പക്ഷെ ഇനിയും അടങ്ങിയിട്ടില്ല.