pandals

ശരാശരി മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ തലത്തില്‍ നിന്നും അവനവനില്‍ അന്തര്‍ലീനമായിരിക്കുന്ന അജ്ഞാത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി കാഴ്ചകള്‍ കാണിക്കുന്നു ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍. ഈവിധ അജ്ഞാതലോകത്തെളിച്ച കാഴ്ചകളുടെ ആവിഷ്‌കാരവൈവിധ്യങ്ങളാണ് ഓരോ പന്തലുകളും.

temple crowd

മനുഷ്യന്റെ മനസ്സിന് ശാന്തതയും ഏകാഗ്രതയും അതു വഴി ശേഷിയും സമാധാനവും ലഭിക്കാന്‍  തിരക്കു വര്‍ധിച്ച സാഹചര്യത്തില്‍ ക്ഷേത്രങ്ങളില്‍ സംവിധാനം ഉണ്ടാക്കണം.കൂടെയുള്ള  ആരെയും കുറിച്ചുള്ള ചിന്തപോലും മനസ്സിലേക്കു പ്രവേശിക്കാത്ത വിധം ഭക്തര്‍ക്ക് ഏകാഗ്രതയുണ്ടാക്കുന്ന  സൗകര്യം ക്ഷേത്രങ്ങളില്‍ വേണം.

othara padayani

സത്യാനുഭവം പണ്ഡിതനും പാമരനും ഒരേ പോലെ പകരുന്നതോടൊപ്പം വാസനയെ തൃപ്തിപ്പെടുത്തി അതിനെ പോഷിപ്പിച്ച് എങ്ങനെ ഭൗതിക ലോകത്ത് പ്രകൃതിയുടെ താളത്തോട് ചേർന്ന് ഭൗതികാഭിവൃദ്ധി സാധ്യമാക്കാം എന്നതിന്റെ ദൃഷ്ടാന്തമാണ് ഭൈരവിക്കോലം.

ക്ഷേത്രത്തിൽ ദൈവമിരിപ്പുണ്ടെന്നും ആ ദൈവത്തെ കണ്ട് പ്രീതിപ്പെടുത്തുന്നതാണ് ഭക്തിയെന്നുമാണ് ഭൂരിഭാഗവും ഭക്തിയെക്കുറിച്ച് ധരിച്ചിരിക്കുന്നത്. ഈ പ്രീതിപ്പെടുത്തൽ സംസ്‌കാരമാണ് സർക്കാരാപ്പീസുകളിൽ എന്തിനും ഏതിനും കൈക്കൂലി സമ്പ്രദായത്തെ സാർവ്വത്രികമാക്കിയതിൽ മുഖ്യപങ്കു വഹിച്ച സാംസ്‌കാരിക ഘടകം.

Indian Marriage

കേരളത്തിലെ വിവാഹങ്ങള്‍ മാറുന്നു. നല്ല കാര്യമാണ്. നല്ല കാര്യങ്ങള്‍ നിലവിലുളളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കണം. അതേ സമയം കേരളത്തിലെ വിവാഹ മോചനത്തിന്റെ തോതും വര്‍ധിക്കുന്നു. ഇവ രണ്ടും തമ്മില്‍ വല്ലാത്ത പൊരുത്തക്കേട്. 

Padayani, Othara, അനുഷ്ടാന കലകള്‍

  ദാരിക വധവും ദേവീ പ്രഭാവും തന്നെയാണ് ഇവിടെയും പടയണിക്കോലങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യം.... ആചാരാഘോഷങ്ങളും അവയുടെ ആധാരമായ മിത്തുകളിലൂടെയുമെല്ലാം ജീവിത സത്യങ്ങളെ കേടുകൂടാതെ ഭദ്രമായി പൊതിഞ്ഞുവയ്ക്കുകയും അവയെ ജീവിതവുമായി താളാത്മകമായി  വിളക്കിച്ചേര്‍ത്തുകൊണ്ടുമാണ് ഭാരതത്തില്‍ ജൈവ ആര്‍ക്കൈവിംഗ്  നിര്‍വഹിച്ചിരുന്നത്.

ramadan prayer

എത്ര നല്ല ഭക്ഷണം കിട്ടിയാലും വൃത്തിയായി കഴുകാത്ത പാത്രത്തിലിട്ടു കഴിച്ചാൽ അതിന്റെ രുചി അറിയാൻ കഴിയില്ല. മാത്രമല്ല പുതിയ ഭക്ഷണം ചീത്തയാവുകയും ചെയ്യും. മനസ്സും സമയാസമയങ്ങളിൽ കഴുകി വൃത്തിയാക്കില്ലെങ്കിലുള്ള അവസ്ഥയും ഇതു തന്നെ. നിസ്കാരത്തിന്റേയും സകല പ്രാർഥനകളുടേയും മുഖ്യലക്ഷ്യങ്ങളിലൊന്ന് ഈ കഴുകലാണ്.

ഞാറ്റുവേലയെക്കുറിച്ചുള്ള ചില പഴമൊഴികള്‍ ശ്രദ്ധിച്ചാല്‍ കാലാവസ്ഥയെക്കുറിച്ച് അത്യാവശ്യം ധാരണ കിട്ടും. മാത്രവുമല്ല ചെറിയ കൃഷിയൊക്കെ ചെയ്യുന്ന നമ്മുടെ പുത്തന്‍ തലമുറക്ക് അതൊരറിവാകുകയും ചെയ്യും.

jellikkettu

മഞ്ജുവിരട്ട്‌ എന്ന പേരിൽ അറിയപ്പെടുന്ന ജെല്ലിക്കെട്ട് ധൈര്യശാലികളും വീരന്മാരുമായ യുവാക്കളെ കണ്ടെത്താൻ ഉള്ള വിനോദമായി പരിണമിച്ചെങ്കിലും ആദ്യകാലങ്ങളിൽ തനിക്കിഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനുള്ള ഒരു വീരവിളയാട്ടായാണ് അറിയപ്പെട്ടിരുന്നത്‌

Kadalekai Parishe fesrival in bull temple

ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു വിളവെടുപ്പ് ഉത്സവം; കാർത്തിക മാസത്തിലെ അവസാനത്തെ തിങ്കളാഴ്ച നടക്കുന്ന കടലയ്ക്ക പരിഷെയിൽ നന്ദിക്കായി കർഷകർ നിലക്കടല എത്തിച്ചുകൊടുക്കുന്നു.

vidyarambham

ആചാരവും ആഘോഷവുമായ മഹാവൃക്ഷത്തിലെ  ഏറ്റവും വിടര്‍ന്ന പൂവാണ് വിജയദശമി. ആ പൂവിലെ ഒരിതളാണ് എഴുത്തിനിരുത്തും. മരത്തെ തള്ളിപ്പറഞ്ഞ് പൂവിതളിനെ സ്വീകരിക്കാന്‍ കഴിയുമോ?

kaviyoor pnn chakyar

തന്റെ മുന്‍പിലിരിക്കുന്ന വിദ്യാര്‍ഥികളെ ആസ്വാദക സദസ്സായി കാണുന്ന ഒരധ്യാപകന്‍. മാങ്ങാനം പൊതിയില്‍ ചാക്യാര്‍ കുടുംബത്തിലെ മൂത്തയാള്‍. ഇപ്പോള്‍ പൊതിയില്‍ ഗുരുകുലത്തിന്റെ ഗുരുജി. അതാണ് കവിയൂര്‍ പി. എന്‍. എന്‍. ചാക്യാര്‍.

“  ഉരുകാത    വെണ്ണയും   ഒരടയും   നാന്‍   നൂട്രേന്‍

ഒരുക്കാലും   എന്‍   കണവര്‍   എന്നയി   പിരിയാതിരുക്ക   വേണ്ടും “

ഓണാട്ടുകര ദേശത്തിന്റെ കലാ പൈതൃകം സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയും കാര്‍ഷിക സംസ്കൃതി നില നിര്‍ത്താന്‍ ആചാര വിശ്വാസങ്ങള്‍ വഹിക്കുന്ന പങ്കുമാണ് ചെട്ടികുളങ്ങര ഭരണിയില്‍ പ്രകടമാവുന്നത്.

തത്വങ്ങളറിഞ്ഞു ആചരിക്കുമ്പോഴാണ് ആചാരങ്ങള്‍ക്ക് അര്‍ഥം ലഭിക്കുന്നത്. തത്വങ്ങളറിഞ്ഞാല്‍ പിന്നെ തര്‍ക്കങ്ങള്‍ക്കും പ്രസക്തിയില്ല. നിത്യജീവിതത്തില്‍ അറിഞ്ഞും അറിയാതെയും നാം അനുശീലിക്കുന്ന ആചാരങ്ങളാകുന്ന ചിമിഴുകള്‍ തുറക്കാനുള്ള ഒരു ശ്രമമാണ് ഈ പംക്തി.