പാറുക്കുട്ടിയില്‍ നിക്ഷേപിച്ച ജീര്‍ണ്ണതയുടെ വിത്തുകള്‍

GLINT STAFF
Thu, 11-07-2019 09:50:20 AM ;

 

 

 

 

 

 

 

 

 

പാറുക്കുട്ടി ഫാന്‍സ് ക്ലബ്ബിന്റെ പോസ്റ്റ് സത്യം പറഞ്ഞാല്‍ കാണാന്‍ വളരെ കൗതുകം തന്നെ. ഒരു തവണ കണ്ടവര്‍ തന്നെ പലതവണ അത് കണ്ടിട്ടുണ്ട്. പാറുക്കുട്ടി സംസാരിച്ചു തുടങ്ങിയിട്ടില്ല. അതിനുമുന്‍പുതന്നെ പാറുക്കുട്ടി മറ്റുള്ളവരെ ചിരിപ്പിച്ചു തുടങ്ങി. മുതിര്‍ന്നവര്‍ യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കത ആസ്വദിക്കുകയാണിവിടെ. കുട്ടികള്‍ പ്രകടിപ്പിക്കുന്ന ചേഷ്ടകളില്‍ . അവര്‍ നിഷ്‌കളങ്കമായി ഈ ലോകത്തെ പരിചയപ്പെടുകയാണ്. എന്നാല്‍ അവരെ കളിപ്പിക്കുന്ന അവരുടെ അച്ഛനമ്മമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ അവരുടെ ഉള്ളിലേക്ക് നിക്ഷേപിക്കുന്നത് ജീര്‍ണ്ണതയുടെ വിത്തുകള്‍ .പാറുക്കുട്ടിയെ ഇവിടെ കളിപ്പിക്കുന്ന യുവതിയും ചെയ്യുന്നത് അതാണ്.ജീര്‍ണതയുടെ  വിത്തുകള്‍ക്ക് ഏറ്റവും അനുയോജ്യമായ നിലമാണ് നിഷ്‌കളങ്കതയുടേത്.പാറുക്കുട്ടിയെ കളിപ്പിക്കുന്ന യുവതിക്കും അവരുടെ മാതാപിതാക്കളില്‍ നിന്നാവണം ഈ വിത്തു കിട്ടിയത്.

പാറുക്കുട്ടി പറയുന്നു 'അച്ചൂ ,അത്തുത്തു' എന്നൊക്കെ .പാറുക്കുട്ടി യുവതിയെ ഉമ്മ വച്ചിട്ട് യുവതിക്ക് തൃപ്തിയാവുന്നില്ല .വീണ്ടും നേരത്തേ കേട്ടത്  കേള്‍ക്കണം .ഒടുവില്‍ യുവതി പറയുന്നു 'ഇനി തരാം എല്ലാം പഠിച്ചു കള്ളി 'ആ കളളിപ്രയോഗം സ്‌നേഹത്തില്‍ നടത്തിയതാണ്.  പാറുക്കുട്ടിപഠിച്ചത്  വേണമെങ്കില്‍ അതിന്റെ ജീവിത അവസാനം വരെ അതിന്റെ ജീവിതത്തെ അശകൊശ യാക്കാന്‍ പാകമായ ഒരു വിത്താണ് യുവതി പാകിയിരിക്കുന്നത് .പാറുക്കുട്ടി അനുഭവിച്ചറിഞ്ഞിരിക്കിന്നു കിവിപ്പഴം മധുരവും സ്വാദും ഉള്ളതാണെന്ന്.ആ മധുരാനുഭവം രസമുണ്ട്. ആ രസം കുട്ടിയില്‍ ഓര്‍മ്മ .വീണ്ടും ആ രസം അനുഭവിക്കാന്‍ പാറുക്കുട്ടിക്ക് കിവി പഴം തിന്നാന്‍ കൊതി .ആ കൊതി പാറുക്കുട്ടി നിഷ്‌കളങ്കമായി പ്രകടിപ്പിക്കുന്നു .അപ്പോഴാണ് യുവതി ഉപാധി വയ്ക്കുന്നത് .പഴം തരാം പക്ഷേ പറയുന്നത് പോലെ ചെയ്യണം. തങ്ങള്‍ക്ക് ആ കൊച്ചു കുഞ്ഞിന്റെ ചേഷ്ട കണ്ട് സുഖിക്കാന്‍ വേണ്ടിയാണത്. അല്ലാതെ കഞ്ഞിന്റെ സുഖത്തിനായല്ല . ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ കുഞ്ഞ് മനസ്സിലാക്കുന്നു തന്റെ ആഗ്രഹം സാധിച്ചു രസിക്കണമെങ്കില്‍ മറ്റൊരാളെ തൃപ്തിപ്പെടുത്തിയേ കഴിയൂ എന്ന്. അത് അയാള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ആയിരിക്കുകയും വേണം. ഇവിടെ ഉമ്മ വച്ചിട്ട് പോലും അത് യുവതിക്ക് സ്വീകാര്യമാകുന്നില്ല. യുവതിക്ക് ഇഷ്ടമായ കുഞ്ഞിന്റെ .'അച്ചു' എന്ന ചേഷ്ട ആണ് കാണേണ്ടത് .ഈ കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ ഇതിന്റെ വിവേകത്തിന് തടസ്സമാകാന്‍ ശേഷിയുള്ള ഉഗ്ര മറയാണ് ഈയൊരു ചെറിയ സംഭവത്തിലൂടെ തന്നെ  പാറുക്കുട്ടിയില്‍ നിക്ഷേപിച്ചിരിക്കുന്നത്.   സ്വമേധയ ശരിതെറ്റുകള്‍ വിവേചിച്ച് സമൂഹത്തില്‍ പെരുമാറുന്നതിന് വിഘാതമായി ഈ ഒരു സംഭവത്തിലൂടെ തന്നെ നിക്ഷേപിച്ച സോഫ്റ്റ്വെയര്‍ ധാരാളമാണ് .ആഗ്രഹ ലബ്ധിക്കുവേണ്ടി മറ്റുള്ളവരെ പ്രീതിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുഞ്ഞ് അതിന്റെ ഉപബോധമനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞു.  ഇതില്‍നിന്ന് താന്‍ മറ്റുള്ളവര്‍ക്ക് സന്തോഷം ഉണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കണമെങ്കില്‍ തനിക്കും പ്രീതി ഉണ്ടാകണമെന്നത് ആപ്പ് പോലെ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറായി നിലകൊള്ളും.
       ഈ  യുവതി യിലേക്ക് ഇതെല്ലാം സമൂഹത്തില്‍നിന്ന് പ്രവേശിച്ചതാണ്. ആ സമൂഹമാണ് യുവതിയിലൂടെ കുട്ടിയുടെ ഉള്ളിലേക്കും ഈ രീതിയില്‍ പ്രവേശിക്കുന്നത് .ഒന്നാലോചിച്ചു നോക്കിയാല്‍ അറിയാം സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പാറുക്കുട്ടിയിലേക്ക് നിക്ഷേപിക്കപ്പെട്ട അതെ സോഫ്റ്റ്വെയര്‍ തന്നെയാണെന്ന് .ഈ യുവതിയും കുഞ്ഞും തമ്മില്‍ ഇടപെട്ട നിമിഷം പോലെ കുഞ്ഞുങ്ങള്‍ ഉണര്‍ന്നിരിക്കുന്ന സമയം മുഴുവനും ഈ വിധം മുതിര്‍ന്നവരുമായിട്ടായിരിക്കും ഇടപഴകുക .അവരിലൂടെ ഈ കുഞ്ഞിന്റെ ഉള്ളിലേക്ക് ഒരു ദിവസം പ്രവേശിക്കുന്ന സമൂഹത്തിന്റെ ജീര്‍ണതകള്‍ തിട്ടപ്പെടുത്തുക അസാധ്യം. അതിന്റെ ഏകദേശതോതാണ് പാറുക്കുട്ടി ഫാന്‍ ക്ലബ്ബിന്റെ പതിനായിരക്കണക്കിന് ലൈക്കിലും കാഴ്ചയിലൂടെയും പ്രകടമാക്കുന്നത്.