രാജ്യദ്രോഹത്തിലേര്‍പ്പെടുന്ന അധ്യാപകരും സ്ഥാപനങ്ങളും

ഗ്ലിന്റ് ഗുരു
Thu, 09-05-2019 01:45:30 PM ;

  adolacent,excitement, tenthexams  അയല്‍ വീട്ടിലെ മിടുക്കി കുട്ടി. പത്താംക്ലാസില്‍ മികച്ച മാര്‍ക്ക് കിട്ടും എന്നുള്ളത് ഉറപ്പാണ് .പക്ഷേ അവള്‍ കൈ നിറയെ  മിഠായിയുമായി എത്തിയത് പത്താംക്ലാസ് റിസള്‍ട്ട് അറിഞ്ഞ അന്ന് സന്ധ്യക്കാണ് .97 ശതമാനം മാര്‍ക്ക് ഉണ്ട്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കോച്ചിംഗ് സെന്ററില്‍ ക്ലാസ് ഉണ്ടായിരുന്നതിനാലാണ് സന്തോഷം പങ്കു വച്ചു കൊണ്ടള്ള മിഠായി വിതരണം വൈകിട്ട് ആയത് .പ്ലസ്ടുവിന് ബയോ മാക്‌സ് എടുക്കുന്നു. ലക്ഷ്യം ഡോക്ടറാവുക തന്നെ. അച്ഛന്റെ ആഗ്രഹം ഡോക്ടര്‍ ആവുകയാണ് .എന്നാല്‍ തനിക്ക് വക്കീലാകാനായിരുന്നുവത്രെ താല്പര്യം. ഉണ്ടായിരുന്നത് എന്റെ അമ്മയും അമ്മയുടെ വീട്ടുകാരെല്ലാം വക്കീല്‍ പ്രവര്‍ത്തിയില്‍ ഉള്ളവരാണ്.

 അവളുടെ താല്പര്യം എന്താണെന്ന് ഒന്നു കൂടി എടുത്തു ചോദിച്ചപ്പോള്‍ ഡോക്ടറാവുക എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു .എന്തില്‍ ഏര്‍പ്പെടുമ്പോള്‍ ആണ് തനിക്ക് ഏറ്റവും രസം തോന്നുന്നത് എന്ന് ചോദിച്ചപ്പോള്‍ അവളുടെ ഉത്തരം അതെനിക്ക് ഡാന്‍സ് ചെയ്യുമ്പോഴാണ്  എന്നായിരുന്നു .പക്ഷേ അവള്‍ ഡാന്‍സ് പഠിക്കുന്നില്ല. അവളുടെ അച്ഛന്‍ അതിനു സമ്മതിക്കുന്നില്ല. കാരണം ഡാന്‍സ് ശ്രദ്ധിച്ചാല്‍ ഡോക്ടര്‍ ആകാന്‍ പറ്റില്ല എന്നാണ് എഞ്ചിനീയറിംഗ് ബിരുദധാരിക്കും മാനേജ്‌മെന്റ് ബിരുദധാരിയുമായ മാനേജ്‌മെന്റ് വിദഗ്ധന്റെ തീരുമാനം.

   ഡാന്‍സ് എന്ന് പറയുമ്പോള്‍ തന്നെ ആ പതിനഞ്ചുകാരിയുടെ മുഖം പ്രഭാത സൂര്യ കിരണം ഏറ്റ് തിളങ്ങുന്നത് പോലെയായി. മറ്റെന്തൊക്കെ താല്‍പര്യങ്ങളാണ് എന്ന് ചോദിച്ചപ്പോള്‍ അവളുടെ ഉത്തരം വായന എന്നായിരുന്നു .പക്ഷേ  പക്ഷേ വീട്ടില്‍ വായിക്കാന്‍ അച്ഛനും സ്‌കൂളിലിരുന്ന് വായിക്കാന്‍ ടീച്ചര്‍മാരും അനുവദിക്കില്ല. സ്‌കൂളിലേതാണെങ്കില്‍ അതി വിശാലമായ ലൈബ്രറി ആണെന്നും അവിടെ ഇല്ലാത്ത പുസ്തകങ്ങള്‍ ഇല്ല എന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു പുസ്തകം പോലും അവിടെ ഇരുന്നു വായിക്കാനോ അവിടെ നിന്ന് എടുത്തു വീട്ടില്‍ കൊണ്ടുവന്നു വായിക്കാനും അനുവാദമില്ല. എവിടെയോ ഒന്നു തുറന്നു കിട്ടിയത് പോലെ ആ പതിനഞ്ചുകാരി വാചാലയായി .റിസള്‍ട്ട് വന്ന ദിവസം പോലും കോച്ചിങ് ക്ലാസ്സിന് അവധിയില്ലാതിരുന്നത് അവളെ രോഷം കൊള്ളിച്ചു.  അവളുടെ ഏറ്റവും വലിയ അമര്‍ഷം ,എത്ര വര്‍ഷമായി കരുതിയിരുന്ന ദിവസമാണ് ഈ ദിവസം എന്നായിരുന്നു അവളുടെ ചോദ്യം.
      കോച്ചിംഗ് സെന്റര്‍ രീതികളെക്കുറിച്ചും അവള്‍ വാചാലയായി. തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയെ ശത്രുവായി കാണണം എന്നാണ് പരസ്യമായി പരിശീലനത്തിന് എത്തുന്ന എല്ലാവരെയും പഠിപ്പിക്കുക. തൊട്ടടുത്ത് ഇരിക്കുന്ന ആളുടെ ഒരു മാര്‍ക്ക് കൂടിയാല്‍ പ്രവേശന പരീക്ഷയില്‍ അതായിരിക്കും നിങ്ങളുടെ  നിങ്ങളുടെ അവസരം നഷ്ടപ്പെടുത്തുക എന്ന് കൂടെക്കൂടെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. തന്റെ ഏറ്റെടുത്ത സുഹൃത്തിനെ എങ്ങനെ ശത്രുവായി കാണുമെന്നാണ് പതിനഞ്ചുകാരിയുടെ നിഷ്‌കളങ്കമായ ചോദ്യം .അവര്‍ അങ്ങനെ പറഞ്ഞാലും എനിക്ക് എന്റെ ഫ്രണ്ട്‌സിനെ അങ്ങനെ കാണാന്‍ പറ്റില്ല എന്ന സ്ത്ര ആവേശപൂര്‍വ്വം ആവര്‍ത്തിച്ചു. 97 ശതമാനം മാര്‍ക്കു വാങ്ങിയ ഈ 15 കാരിയായ പെണ്‍കുട്ടി ഊര്‍ജ്ജംനിഷ്‌കളങ്കമായി അണപൊട്ടിയൊഴുകി ആയിരുന്നു .15 വയസ്സുള്ള വിദ്യാര്‍ത്ഥി വിദ്യാഭ്യാസത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചും സ്‌കൂളിനെ കുറിച്ചും എന്തിന് സ്വന്തം രക്ഷിതാക്കളെയും വീടിനെയും കുറിച്ചും എന്ത് ധാരണയായി രിക്കും  ഇതിനകം അവളില്‍ രൂപപ്പെട്ടിട്ടുണ്ടാവുക. താന്‍ ചെയ്യുന്നതെല്ലാം ന്യായ വിരുദ്ധമാണെന്നും അനീതിയാണെന്നും അവള്‍ക്ക് ഉറച്ച ബോധ്യമുണ്ട് .കുറെ കഴിയുമ്പോള്‍ ഈ അനീതിയും ന്യായ വിരുദ്ധവുമാണ്  ജീവിത വിജയത്തിന്റെ വഴിയെന്ന് അവള്‍ അവള്‍ ധരിച്ചാല്‍ തെറ്റ് പറയാനാകില്ല. തന്റെ പരിമിത വിജയത്തിന്റെ വെളിച്ചത്തില്‍ ഒരുപക്ഷേ അത് അവള്‍ക്ക് ബോധ്യപ്പെടുകയും ചെയ്യുന്നുണ്ടാകാം. അവളില്‍ ഉറഞ്ഞു കൂടിയിട്ടുള്ള പ്രതിഷേധവും രോഷവും എല്ലാത്തിനുമുപരി അവളുടെ താല്‍പര്യങ്ങളെയും വാസനയും സന്തോഷത്തെയും തമസ്‌കരിക്കപ്പെട്ടതിന്റെ  മുറിവും അവളില്‍ നിന്ന് ഒഴിഞ്ഞു മാറില്ല. അതുണങ്ങാതെ പഴുത്തു കൊണ്ടിരിക്കം.
      തന്റെ ഏറ്റവും അടുത്തിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരെ അല്ലെങ്കില്‍ കൂട്ടുകാരനെ ശത്രുവായി കാണണം എന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കുമ്പോള്‍ ക്രമേണ ഈ കുട്ടിയെ പോലുള്ള കൗമാരപ്രായക്കാരില്‍ തുള്ളി തുള്ളിയായി വീണുകൊണ്ടും വളര്‍ന്നു കൊണ്ടിരിക്കുന്നത് ശത്രുത എന്ന വികാരം ആയിരിക്കും .അത് അവരുടെ വളര്‍ച്ചയോടൊപ്പം വളരും.സംശയമില്ല. വിദ്യാഭ്യാസം കഴിഞ്ഞ് സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ അവരെ നയിക്കുന്നതില്‍ മുഖ്യ കടകവും ഈ ശത്രുത തന്നെ ആയിരിക്കും . ഇതാണ് പലപ്പോഴും പൊട്ടിത്തെറി കളുടെയും ശിഥിലമാകുന്ന ബന്ധങ്ങളുടെയും സമൂഹം വിലപിക്കുന്ന രീതിയില്‍ ചില വാര്‍ത്തകള്‍ വരുന്നതിനെറയുമൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.  യാഥാര്‍ത്ഥ വസനയ്ക്ക് പ്രകാശനം നല്‍കിയില്ലെങ്കില്‍ ജന്മമെടുക്കാത്ത ആ വാസന അതിന്റെ ഉടമയെ നശിപ്പിക്കും.   ഇതൊക്കെയാണ് ജീവിതത്തിനോട് തന്നെ ചിലര്‍ക്ക് മുതിരുമ്പോള്‍ വെറുപ്പുണ്ടാക്കുന്നത്. ചിലര്‍ തീവ്ര ചിന്താധാരകള്‍ക്ക് അടിമപ്പെടുന്നു. മറ്റുചിലര്‍ മയക്കുമരുന്നിനും മറ്റ് ഉപാധികളിലൂടെയും സന്തോഷം തൊടാന്‍ ശ്രമിക്കുന്നു .ഈ മൂന്ന് ഘടകങ്ങളും ഇന്ന് സമൂഹത്തില്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു .അതിന്റെ വാര്‍ത്തകളാണ് മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത് .രാജ്യം എന്നത്  അതിരുകളാല്‍ നിശ്ചയിക്കപ്പെടുന്ന ഭൂപ്രദേശമല്ല. രാജ്യം എന്നത് വ്യക്തിയും ജനങ്ങളുമാണ് 'ഇവ്വിധം നിഷ്‌കളങ്കരായ കൗമാരക്കാരുടെ ഉള്ളിലേക്ക് വിദ്യാഭ്യാസത്തിന്റെ മാര്‍ഗ്ഗത്തിലൂടെ ശത്രുതയും വിഷവും കലര്‍ത്തി കടത്തിവിടുന്ന അധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിനാല്‍ ഏര്‍പ്പെടുന്നത് രാജ്യദ്രോഹമാണ്. ഇക്കൂട്ടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി എടുക്കേണ്ടതാണ്. അത്തരമൊരു നടപടിക്ക് സ്റ്റേറ്റ് നീങ്ങണമെങ്കില്‍ ആ നടപടിക്ക് സമൂഹത്തില്‍ സ്വീകാര്യത ഉണ്ടാകണം. എന്നാല്‍ ഇപ്പോഴത്തെ സമൂഹത്തില്‍ അതിന് സ്വീകാര്യത ഇല്ല എന്ന് മാത്രമല്ല മക്കളെ സ്‌നേഹിക്കാന്‍ അറിയാന്‍ കഴിയാത്ത സ്വാര്‍ത്ഥ മോഹികളും അജ്ഞാരുമായ രക്ഷിതാക്കള്‍ അടങ്ങുന്ന സമൂഹമാണ് .അതിനാല്‍ സ്റ്റേറ്റ് മാത്രം വിചാരിച്ചാല്‍ രാജ്യദ്രോഹവും മനുഷ്യ ദ്രോഹവും ആയ ഈ പ്രവര്‍ത്തിയില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ കഴിയുകയില്ല .കുട്ടികള്‍ സ്വയം ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ വെല്ലുവിളികളെ അതിജീവിക്കും. ആ  അതിജീവനശേഷിയുടെ ഊര്‍ജ്ജമാണ് ആ 15കാരിയുടെ മുഖത്ത് തിളങ്ങിയത്.ഈ കുട്ടിയല്ലെങ്കില്‍ അവളുടെ പിന്നാലെ വരുന്നവര്‍ അത് ചെയ്യും എന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.

 

 

Tags: