Skip to main content
പാലക്കാട്‌

A Sureeshഡാറ്റാ സെന്‍റര്‍ കൈമാറ്റ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍റെ മുന്‍ പി.എ എ. സുരേഷിനെ സി.ബി.ഐ ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്ന്‌ എത്തിയ സി.ബി.ഐ സംഘം പാലക്കാട്‌ റസ്‌റ്റ് ഹൗസില്‍ വിളിപ്പിച്ചായിരുന്നു രണ്ടര മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തത്.

 

വി.എസ്സിന്റെ മുന്‍ പി.എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമോയെന്നാണ്‌ സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ ചോദിച്ചതെന്ന്‌ സുരേഷ്‌ വ്യക്‌തമാക്കി. ഇതു സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും അഴിമതി നടന്നതായി വിശ്വസിക്കുന്നില്ലെന്നും സുരേഷ് മൊഴി നല്‍കി. ഐ.ടിയുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങള്‍ അറിയില്ലെന്നും തനിക്ക്‌ അറിയാവുന്ന കാര്യങ്ങളെല്ലാം വ്യക്‌തമാക്കിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കുന്നില്ലെന്നും സുരേഷ്‌ അറിയിച്ചു.