nirmalanandagiri

ആധുനിക വൈദ്യശാസ്ത്ര പഠനത്തിൽ നിന്നാരംഭിച്ച് സന്യാസപാതയിലൂടെ നടന്നു നീങ്ങിയ വേദോപനിഷദ് ജ്ഞാന വെളിച്ചത്തിൽ, ആയുർവേദത്തെ സമസ്ത ജ്ഞാനശ്രുതി സമ്മേളനത്തിലൂടെ രോഗികളിൽ പ്രയോഗിച്ച് രോഗശാന്തി വരുത്തി, സ്വാമിജി.

marriage_concept_in India

എന്റെ സൂക്ഷ്മകാരണശരീരങ്ങളെ എന്റെ ശരീരത്തിലിരുന്ന്‌ വിസ്തരിപ്പിക്കുന്നവൻ. ഈ ജീവിതംകൊണ്ട്‌ സാധിക്കാതിരുന്ന എന്റെ സങ്കൽപങ്ങൾ അ ത്രയും, ഒരുവനെ സങ്കൽപിച്ച്‌ ഏൽപിച്ച്‌ മരിക്കാൻ; അതിനുവേണ്ടി എന്നെ ജനിപ്പിക്കാൻ കൊള്ളാവുന്ന ഒരുവളെ സ്വീകരിക്കുന്നതാണ്‌ വിവാഹം.

cancer treatment

ആയുർവ്വേദ ഗ്രന്ഥങ്ങൾ സമഗ്രമായി പഠിക്കാനൊരുമ്പോൾ കാണാം, അര്‍ബുദത്തിനെ മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടില്ലെന്ന്‌. ഒരു മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തി പ്രത്യേകമായിക്കാണുന്ന രോഗമല്ല അര്‍ബുദം. അര്‍ബുദത്തെ ഒരനുബന്ധരോഗത്തിന്റെ നിലയിലാണ്‌ ആയുർവ്വേദം കാണുന്നത്‌. അതിന്റെ കാരണങ്ങളിലേക്ക്‌ കടന്നാൽ പലപ്പോഴും അര്‍ബുദം മാറാവുന്നതുമാണ്‌.

kochi night view

രാത്രി സൗരജീവികൾക്ക്‌ ഉറക്കത്തിനുള്ളതാണ്‌, ഭൗമജീവികൾക്ക്‌ ഉണർന്നിരിക്കാനുള്ളതും. മനുഷ്യൻ സൗരജീവിയാണ്‌. രാത്രികളെ പകലുകളാക്കിയും പകലുകളെ രാത്രികളാക്കിയും ഐ.ടിയുടെയും ഔട്ട്സോഴ്സിന്റെയും മേഖലകളാക്കി മാറ്റുമ്പോൾ, ഭരണാധികാരികൾ അതിന്‌ കൂട്ടുനിൽക്കുമ്പോൾ, മാതാപിതാക്കൾ കൂട്ടുനിൽക്കുമ്പോൾ മക്കളുടെ ആരോഗ്യമെന്നത്‌ ഒരു മരീചികയായി മാറുന്നു.

വീടിന്റെ തറ മണ്ണുതേച്ചപ്പോൾ - മണ്ണ്‌ ബാല്യമാണ്‌ - കാലം കുറേക്കൂടി മുന്നോട്ട്‌ നീങ്ങിയപ്പോൾ, മണ്ണ്‌ വെട്ടുകല്ലാകുമ്പോൾ നമ്മുടെ മനസ്സും വെട്ടുകല്ലിനൊപ്പം യൗവ്വനത്തിലേക്കും പിന്നെയത്‌ കരിങ്കല്ലായി മാർബിളിലേക്ക്‌ പോകുമ്പോൾ വാർദ്ധക്യത്തിലേക്കും നീങ്ങുകയായിരുന്നോ? അതുകൊണ്ടായിരുന്നുവോ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പോലും തന്റെ ഭാര്യയുടെ ശ്മശാനത്തിനു മാത്രം മാർബിൾ പതിച്ചത്‌?

തന്റെ ജീവസൃഷ്ടി വൈചിത്ര്യത്തിൽപ്പെട്ട്‌ സ്വച്ഛന്ദമായ തന്റെ ജീവിത വ്യാപാരം നടക്കില്ലെന്നറിയുമ്പോൾ, അവനെ രക്ഷിക്കാൻ അവന്റെ പാരമ്പര്യ ജനിതകങ്ങളിലൊന്നിലെ അവന്റെയൊരു മുത്തശ്ശൻ കൈകടത്തുമ്പോൾ കോശവിഭജനത്തിലൂടെ മൃത്യുവിലേക്ക്‌ അവനെ തയ്യാറെടുപ്പിക്കുന്നതാണ്‌ അവന്റെ അർബുദം.

സ്വഭാവമെന്ന് പറഞ്ഞാൽ, ആഹാര നീഹാര മൈഥുന നിദ്രകളാണ്‌. ആരോഗ്യത്തിന്‌ ഉതകണമെങ്കിൽ ഇവയൊക്കെ അയത്നലളിതമായി ലഭിക്കണം.

ഒരേ വീട്ടിലെ, ഒരേ അടുക്കളയിലെ രണ്ടടുപ്പുകളിൽ, ഒരേ സമയം, ഒരേ തരം അരി പാകം ചെയ്തു. രണ്ടു കലങ്ങളിലെ ചോറ്‌, ഒരിടത്താണ്‌ വാങ്ങി വെച്ചിരിക്കുന്നത്‌. എന്നാൽ അത്‌ വളിച്ചു പോകാനെടുക്കുന്ന സമയം ഒന്നാണോ? ദ്രവ്യം ദൃഷ്ടികൊണ്ട്‌ മാറുമോ?

ayurveda

അരിഷ്ടങ്ങൾ, ആസവങ്ങൾ, ഘൃതങ്ങൾ, കഷായങ്ങൾ, ഭസ്മങ്ങൾ, ഗുളികകൾ, കൽക്കങ്ങൾ തുടങ്ങി ഇത്രയും വിപുലമായ ഔഷധങ്ങൾ ഏതൊരു സാധാരണക്കാരനും വളരെ ലളിതമായി വീടുകളിൽ ഉണ്ടാക്കാമെന്നതാണ് ആയുർവേദത്തിന്റെ പ്രയോഗചാതുരിയിലെ ഏറ്റവും വലിയ പ്രഭ.