മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കുന്നതല്ല, രാഷ്ട്രീയ-ഉദ്യോഗസ്ഥ-പോലീസ്-നീതിന്യായ തലങ്ങളിൽ വൻ അട്ടിമറികൾക്ക് വഴിതുറന്ന സൂര്യനെല്ലി, ഐസ്‌ക്രീം കേസുകളുടെ ഗണത്തിൽ പെടാവുന്നവയാണ് സോളാർ/സലിം രാജ് കേസുകളെന്ന്‍ എം.ജി രാധാകൃഷ്ണന്‍.

കൈത്തറിത്തൊഴിലാളിക്ക് മറ്റൊരു തൊഴിലും വശത്താകാതിരിക്കാൻ കാരണം അത്രയ്ക്ക് ശ്രദ്ധവേണ്ട തൊഴിലാണത് എന്നതുകൊണ്ടാണ്. അതിസൂക്ഷ്മമായി പ്രയോഗിക്കേണ്ടതാണ് മാധ്യമപ്രവർത്തനവും.

കര്‍ണ്ണാടക സംഗീതം ആസ്വദിക്കുന്ന കാര്യത്തില്‍ വെളിയത്തിനുണ്ടായിരുന്ന കമ്പത്തെ ബൂര്‍ഷ്വാ ആസ്വാദനശീലമെന്നാണ് ജയശങ്കര്‍ വിശേഷിപ്പിച്ചത്.  എല്ലാ ചരാചരങ്ങളുടേയും ചങ്ങാതിയായിരിക്കണം ഉത്തമനായ മനുഷ്യനെന്ന ഗാന്ധിചിന്ത പ്രായോഗികാര്‍ഥത്തില്‍ നടപ്പാക്കിയ ഋഷിതുല്യനായ കമ്യൂണിസ്റ്റായിരുന്നു വെളിയമെന്ന് മുല്ലക്കര രത്‌നാകരന്‍.

government can block internet posts - supremecourt

അപകീർത്തികരമായ ഇന്റർനെറ്റ് പോസ്റ്റുകൾ സർക്കാരിന് തടയാമെന്ന സുപ്രീംകോടതി വിധി ദൂരവ്യാപകമായ പ്രതിഫലനങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമാണ്.

കച്ചവട താല്‍പ്പര്യത്തിന് മുൻതൂക്കം നല്‍കിക്കൊണ്ട് മാധ്യമപ്രവർത്തനം നടത്തിയിട്ടും മാധ്യമത്തിന്റെ ശക്തി കച്ചവട താല്‍പ്പര്യത്തേയും അതിജീവിച്ച് മുന്നില്‍ നില്‍ക്കുന്നു. അങ്ങിനെയെങ്കില്‍ മാധ്യമശക്തിയില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാധ്യമപ്രവർത്തനത്തിന്റെ സാധ്യത അനന്തമായിരിക്കും.

പ്രത്യക്ഷത്തില്‍ നോക്കിയാല്‍ വാർത്ത തിരഞ്ഞെടുക്കാൻ കാന്റീൻ മാനേജർ മതി എന്ന്‍ ഇന്ത്യയിലെ ഒരു പത്രമുതലാളി മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇന്ന്‍ ടെലിവിഷനില്‍ പലപ്പോഴും  തകർപ്പൻ വാർത്തകൾ നിശ്ചയിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികളും ഗൂഢാലോചനക്കാരുമായിരിക്കുന്നു.

ഏതെങ്കിലും നേതാവോ ഭരണാധികാരിയോ എന്തെങ്കിലും മറുപടി മാധ്യമസൃഷ്ടിയാണെന്ന്‍ പറയുകയാണെങ്കില്‍ അത് തീർത്തും അവാസ്തവമാണെന്നും മാധ്യമങ്ങളില്‍ വന്നതും അതിനേക്കാളുമാണ് യഥാർഥ അവസ്ഥയെന്നും അർഥം ഗ്രഹിക്കാവുന്നതാണ്.

ലോകത്തെ മുഴുവൻ ക്രമക്കേടുകൾക്കും പ്രശ്‌നങ്ങൾക്കും കാരണം മറ്റുള്ളവർ എന്ന  പൊതുസമീപനമാണ് മാധ്യമങ്ങൾ എടുക്കുക. യഥാർഥത്തില്‍ അനുനിമിഷം പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്ന മാധ്യമങ്ങളാണ് വർത്തമാനലോകത്തിന്റെ മനോനിർമിതിയില്‍ മുഖ്യപങ്ക് വഹിക്കുന്നത്.

മാധ്യമ മുഖ്യധാര എന്ന ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയിലൂടെ ചീറിപ്പായുന്ന ആഡംബര വാഹനങ്ങളെ പാതയോരത്ത് നിന്ന്നോക്കി ''എന്തൊരു സ്പീഡ്!'' എന്ന് അന്തം വിടാന്‍ മാത്രം കഴിഞ്ഞിരുന്ന സാധാരണക്കാരന് ചരിത്രത്തിലാദ്യമായി വാര്‍ത്തയുടെ ഉപഭോക്താവ് മാത്രമല്ല  ഉല്‍പ്പാദകര്‍ കൂടി ആകാനും  അവസരം സൃഷ്ടിച്ചത് ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും വരവ് തന്നെയെന്ന്‍ എം. ജി. രാധാകൃഷ്ണന്‍

Pages