katherine viner

1821-ൽ ആരംഭിച്ച ഗാർഡിയൻ ദിനപ്പത്രത്തിന്റെ പന്ത്രണ്ടാമത്തെ എഡിറ്റർ ഇൻ ചീഫും ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വനിതയുമാണ്‌ കാതറിന്‍ വൈനര്‍. ഇതുരണ്ടും കാതറിനെ മാദ്ധ്യമചരിത്രത്തിന്റെ ഭാഗമാക്കുന്നു.

വി.എസ് അച്യുതാനന്ദൻ സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്ന് റിപ്പോർട്ടർ ടി.വിയിൽ എം.വി നികേഷ്‌ കുമാർ വാർത്തയുടെ ഭാഗമായി നടത്തിയ ചർച്ച കേരളത്തിലെ വിദ്യാഭ്യാസം നേടിയ സമൂഹത്തിന്റെ സംസ്കാരം, പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സംസ്കാരം, മാദ്ധ്യമത്തിന്റെ ശൈലിയും സംസ്കാരവും എന്നിവ എവിടെ നിൽക്കുന്നു എന്ന് കൃത്യമായി വെളിവാക്കുന്നു.

മാദ്ധ്യമപ്രവര്‍ത്തനമെന്നത് എഡിറ്ററുടെ നേതൃത്വത്തില്‍ എഡിറ്റോറിയല്‍ സമിതി അംഗങ്ങളിലൂടെ നടത്തപ്പെടേണ്ട പ്രക്രിയയാണ്. എന്നാല്‍ ഇപ്പോള്‍ എന്തു വാര്‍ത്ത എങ്ങിനെ വരണം എന്നു നിശ്ചയിക്കുന്നത് മദ്യവ്യവസായികളും ബ്ലാക്ക് മെയില്‍ തൊഴിലാക്കിയിരിക്കുന്ന യുവതികളുമൊക്കെയാണ്.

ഇന്ത്യയിൽ, ഒരു പക്ഷേ ലോകത്തിൽ തന്നെ, ആദ്യമായി ഔപചാരികമായി മാദ്ധ്യമപ്രവർത്തകർ ഇവന്റ് മാനേജർമാരായി പ്രവർത്തിച്ചു എന്നിടത്താണ് മനോരമ ചരിത്രം കുറിക്കുന്നത്.

suresh gopi

തിരക്കഥാകൃത്ത് എഴുതിക്കൊടുത്ത വെടിയുണ്ട വാചകങ്ങൾ അധികാരസ്ഥാനത്തുള്ളവരുടെ നേർക്ക് പായിച്ച കഥാപാത്രങ്ങളിൽ തളഞ്ഞുകിടക്കുന്ന ഒരു വ്യക്തിത്വമായി സുരേഷ് ഗോപി മാറിപ്പോയി എന്നുവേണം കരുതാൻ. അത് അദ്ദേഹത്തിന്റെ മന:ശ്ശാസ്ത്രപരമായ വൈകല്യമാണ്.

nazriya and fahad wedding

ആതിഥേയർ ആട്ടിപ്പുറത്താക്കുകയും കവാടത്തിൽ വച്ച് നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്താലും അതിഥിക്ക് ആതിഥേയന്റെ സ്വീകരണം കിട്ടിയേ പറ്റൂ എന്നു വാശിപിടിക്കുന്നത് ചെകുത്താനെപ്പോലും ലജ്ജിപ്പിച്ചുകളയും.

nalambalam

അബദ്ധവിശ്വാസത്തിന്റെ ഫലമായുണ്ടായ ഒരു റിപ്പോർട്ടിംഗ് അനാചാരം. സമൂഹവും മാധ്യമപ്രവർത്തനവും ഇന്നെവിടെ നിൽക്കുന്നു എന്ന് പഠിക്കുന്നതിനുള്ള ഒരു ഉദാഹരണവും.

vikramadithyan

പ്രമേയത്തിൽ അധികം പുത്തനിസമൊന്നും തിരുകിയിട്ടില്ലാത്ത ഈ ചിത്രം രണ്ടരമണിക്കൂർ വലിയ ജീവിതപിരിമുറുക്കങ്ങളിൽ കാണികളെ പെടുത്താത്ത ഒരു ശരാശരി കാഴ്ചാനുഭവമാണ്. ഇടവേളകളിലെ ഒരു നേരമ്പോക്കായി ആസ്വദിക്കുന്നവർക്ക് വലിയ നഷ്ടബോധമില്ലാതെ കാണാവുന്ന ഒരു ചിത്രം.

rima and ranjini

മുഴുവൻ പേജിൽ വൻ പ്രാധാന്യത്തോടെ ആരേയും ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുപ്പിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ലേഔട്ടോടെ കഴിഞ്ഞ രണ്ടു വർഷമായി പത്രങ്ങൾ പ്രസിദ്ധീകരിച്ച ഫീച്ചറുകളല്ലേ നിശാപാർട്ടിക്ക് കൂടുതൽ പ്രചാരവും അംഗീകാരവും നല്‍കിയത്?

tv viewing and food

പല ഉല്‍പ്പന്നങ്ങളുടേയും പരസ്യത്തിലും ടി.വി കാണുന്ന ദൃശ്യങ്ങളില്‍ ഇപ്പോള്‍ ഭക്ഷണം ഒരു സ്ഥിരം ചേരുവയാണ്. പ്രത്യേകിച്ചും ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍. വ്യക്തിയുടേയും കുടുംബത്തിന്റേയും സുഖവും സ്വസ്ഥതയും നശിപ്പിക്കാനുള്ള വഴിയാണ് ആ പരസ്യക്കാർ പറഞ്ഞുതരുന്നത്.

ken kunjahammed

എന്താണ് താൻ പറയുന്നതെന്ന് വ്യക്തതയില്ലാത്തതാണ് കെ.ഇ.എന്നിന്റെ പ്രശ്നം. അത് മനസ്സിലാക്കാനുള്ള കെൽപ്പാണ് മാദ്ധ്യമങ്ങൾക്കു വേണ്ടത്. ഉത്തമമായ വിവേചനം സാമൂഹിക കാഴ്ചപ്പാടോടെ നടത്തുക എന്നതാണ് മാദ്ധ്യമപ്രവർത്തകരിൽ നിന്നും പ്രതീക്ഷിക്കുന്നത്.

asianet news

പൊതുജനം മാടിനെ കൊല്ലുന്നത് കാണരുതെന്ന് ഇറച്ചിവെട്ടുകാർ കാണിക്കുന്ന മര്യാദ പോലും ഏഷ്യാനെറ്റ് ന്യൂസ് കേരത്തിലെ പ്രേക്ഷകരോട് കാണിച്ചില്ല.

smriti irani

തെളിഞ്ഞ വസ്തുതകളെപ്പോലും മുക്കിക്കളയുന്ന വിവാദകാലം അതിലുള്‍പ്പെടുന്നവര്‍ക്ക് സൗകര്യമാകുകയും മാദ്ധ്യമശക്തിയെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നതിന്റെ മൂർധന്യാവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ ഗതി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നിരീക്ഷണം.

mts internet baby

ഇന്റർനെറ്റിനായി ജനിച്ച കുട്ടി. ഈ പരസ്യം എല്ലാവരും ശ്രദ്ധിക്കുന്നു. ചിലർ ഗംഭീര പരസ്യമെന്ന നിലയ്ക്ക് തന്നെ.എന്നാല്‍, മറ്റ് ചിലർക്ക് ഈ പരസ്യം മാനസിക സ്വാസ്ഥ്യം നഷ്ടപ്പെടുത്തുന്നുണ്ടോ?

ഗോളടിച്ച് ജയിക്കേണ്ട മത്സരത്തിലധിഷ്ഠിതമായ കളിയാണ് മാധ്യമ ചർച്ചയെന്ന് അവതാരകൻ തന്നെ പരസ്യമായി സമ്മതിക്കുന്നു! ചര്‍ച്ച ചെയ്യുന്ന ജനായത്ത മൂല്യങ്ങളേയും സാമൂഹിക ഘടനയെക്കുറിച്ചും തെരുവിൽ നിൽക്കുന്ന ശരാശരി വ്യക്തിയുടെ അറിവ് മതിയോ മാധ്യമപ്രവർത്തകര്‍ക്കും? ഈ പരിമിതിയില്‍ ലജ്ജയില്ലെന്നു മാത്രമല്ല അതാണ് കേമത്തമെന്നും കരുതിയാല്‍ ...

salomi and thomas

മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ അധമരീതികൾ വന്നാൽ അത് എവിടെ എങ്ങിനെയാണ് ഫലമുണ്ടാക്കുക എന്ന്‍ പ്രവചിക്കാൻ പറ്റില്ല. മാധ്യമ നിയന്ത്രിതമായ ഇന്നത്തെ പശ്ചാത്തലത്തിൽ സലോമിമാരെ ലിംഗഭേദമന്യേ കണ്ടെത്താൻ കഴിയുന്നു. ഇവിടെ ഗതികെട്ട കേരളാംബയുടെ സൗമ്യചിത്രം സലോമിയിൽ കാണാൻ കഴിയുന്നു.

ഭാര്യയെ വയറ്റത്തു ചവിട്ടി ഗർഭം അലസിപ്പിച്ചവനെ ഇന്നത്തെ കേരളത്തിലെ കവലയിലൂടെ പോലീസിനു കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. കാരണം കവലയിലെ ജനം കൈകാര്യം ചെയ്യും. ആ കൈകാര്യം ചെയ്യുന്ന ജനത്തിന്റെ ജനക്കൂട്ട വൈകാരികതയ്ക്ക് മാധ്യമപ്രവർത്തകരും മാധ്യമങ്ങളും അടിപ്പെടുന്നതു കൊണ്ടാണ് ഗർഭം അലസിപ്പിക്കാൻ ഭർത്താവ് ഭാര്യയുടെ വയറ്റിൽ ചവിട്ടിയെന്ന് നിസ്സങ്കോചം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

sandhya cliff house

തെരുവിന്റെ കാഴ്ചപ്പാട് മാധ്യമപ്രവർത്തനത്തിന് പര്യാപ്തമോ? സന്ധ്യയെന്ന സാധാരണ വീട്ടമ്മയുടെ പെരുമാറ്റത്തിലെ ആക്രമണോത്സുകത പെൺകരുത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടി മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് സമൂഹത്തിന് ഗുണകരമോ?

ഒളിക്ക്യാമറാമാധ്യമപ്രവർത്തനം ഒരു പ്രവർത്തന സംസ്‌കാരത്തിന്റെ പ്രയോഗമാണ്. തെഹൽക്കയിലൂടെ നഷ്ടമായിരിക്കുന്നത് തേജ്പാലിന്റേയും തെഹൽക്കയുടേയും വിശ്വാസ്യതയല്ല. ആ മാധ്യമ സംസ്‌കാരം പിൻപറ്റുന്ന മാധ്യമങ്ങളുടേയും മാധ്യമപ്രവർത്തകരുടേതുമാണ്.

john brittas

ഇടയ്ക്കിടെ രണ്ടെണ്ണം അടിക്കുമ്പോൾ എന്നുള്ള ബ്രിട്ടാസിന്റെ പ്രയോഗം മദ്യ ഉപയോഗത്തെ സാധാരണവത്ക്കരിക്കുന്ന സാംസ്‌കാരികപ്രവൃത്തിയായി മാറുകയാണ്. ടെലിവിഷൻ പരിപാടിയുടേയും കൊഴുപ്പുകൂടണമെങ്കിൽ രണ്ടെണ്ണം അടിച്ചതിനെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയും വിചാരം നടത്തിയാലേ പറ്റൂ എന്നൊരു ധാരണ ബ്രിട്ടാസിനെ പിടികൂടിയിട്ടുള്ളതായി തോന്നുന്നു.

Pages