രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതിയെങ്കിലും ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്.
സ്ഥിതി-ഗതി
ആയിരം കോടി രൂപ മുതല്‍ മുടക്കിയാല്‍ പ്രകൃതി നാശം പ്രസക്തമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഭരണം നേര്‍വഴിക്കു നീങ്ങുന്നില്ല എന്ന് കണ്ടാല്‍ കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായ ആന്റണി ഉടന്‍ പ്രശ്നപരിഹാരത്തിന് ആവശ്യമായ ഇടപെടല്‍ നടത്തുകയാണ് വേണ്ടത്. അതിനു തക്കതായ അധികാരം ആന്റണിയില്‍ ഭരണാധികാരി എന്ന നിലയിലും പാര്‍ട്ടി നേതാവ് എന്ന നിലയിലും നിക്ഷിപ്തമാണ്.
തട്ടത്തിലേക്കു വീഴുന്ന കാശു നോക്കി പ്രസാദം കൊടുക്കുന്നവരൊന്നും ബ്രാഹ്മണരോ പൂജാരിമാരോ അല്ല. നായരേയോ ഈഴവനേയോ അതേ നിലയില്‍ പൂജാരിയാക്കി ഉയര്‍ത്താമെന്നു കരുതിയാല്‍ നിലവിലുള്ള ജീര്‍ണതയുടെ അളവു കൂടുമെന്നല്ലാതെ പ്രയോജനമൊന്നുമുണ്ടാവില്ല.
കേരളത്തിലെ ഏറ്റവും വലിയ, ഏറ്റവും ശക്തമായ രാഷ്ട്രീയ കക്ഷിക്ക് എന്താണ് ഈ പ്രശ്നത്തില്‍ ഇതുവരെ ഒരു പരിഹാരം ഭരണത്തിലൂടെയോ സമരത്തിലൂടെയോ കണ്ടെത്താനാവാത്തത്? ഭൂമി ഉല്‍പ്പാദന ഉപാധി എന്ന നിലയില്‍ നിന്ന് ക്രയവിക്രയ ഉപാധി എന്ന നിലയിലേക്കുള്ള മാറ്റത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ മാനങ്ങള്‍ ആലോചനക്കെങ്കിലും വിധേയമാക്കണ്ട ബാധ്യത കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ഭൂമിയെ കേന്ദ്ര വിഷയമാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സി.പി.ഐ.എമ്മിനില്ലേ? സി.പി.ഐ.എമ്മിന്റെ സമരങ്ങള്‍ അതിന്റെ അണികളെ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആയൊടുങ്ങുമ്പോള് പാര്‍ട്ടി തിരിഞ്ഞു നടക്കുന്നത് അതിന്റെ തന്നെ ചരിത്രത്തില്‍ നിന്നാണ്.
മനുഷ്യര്‍ തമ്മില്‍ സ്ഥല-കാലങ്ങളിലുള്ള അകലം ഇല്ലാതാക്കിയ, സാമൂഹ്യ ബന്ധങ്ങളെ പുനര്‍ നിര്‍വചിച്ച വിവര സാങ്കതിക വിദ്യക്ക് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കാനും കഴിയും. അങ്ങനെ മാത്രമേ നിലവില്‍ ഭരണകൂടത്തെ ഗ്രസിച്ചിരിക്കുന്ന വ്യാധികളെ ചികിത്സിക്കാന്‍ പറ്റൂ.
ഏതെങ്കിലും മതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കി നിര്‍ത്താന്‍ കഴിയുന്നവരല്ല ഗുരുവിനേയും ഗാന്ധിജിയേയും പോലുള്ള വ്യക്തിത്ത്വങ്ങള് എന്ന് അദ്വാനി പറയുമ്പോള്‍, സബര്‍മതിയിലെ സംന്യാസിയെന്നു ഗാന്ധിജിയെ വിശേഷിപ്പിക്കുമ്പോള്‍ അതിലെ കാവ്യ നീതിയും അതിന്റെ പിന്നിലെ തിരിച്ചറിവുകളും കാണാതിരുന്നു കൂടാ.