സ്ഥിതി-ഗതി

മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണിഅടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്

സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം

മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം

അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ' ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ' ശാന്തികവാടം ' എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം

ശാന്തികവാടത്തിലെ കരിങ്കോഴി

നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു.

ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.

എം.ടി.യുടെ '   പൊള്ളിക്ക 'ലിൽ  തെളിഞ്ഞത് തന്റെ നായകരുടെ ദൗർബല്യം

എന്നും വൈയക്തിക വേദനയുടെ തടവറയിൽ കഴിയുന്നവരാണ് എം.ടി.യുടെ നായകർ. സേതുവായാലും ഭീമനായാലും. വേദനയുടെ ഭൂതകാലം. അതിനെ വിടാതെ കൊണ്ടുനടക്കുക. വേദനിപ്പിച്ചവരെ പൊള്ളിക്കാനുള്ള ത്വര അഥവാ പ്രതികാര ദാഹം

പിണറായിയിലേക്കല്ല നോക്കേണ്ടത്

കേരളത്തിനകത്ത് രാഷ്ട്രീയ-മത- മാധ്യമ ഭേദമന്യേ ഓരോ മലയാളിയിലും ഒരു കമ്മ്യൂണിസ്റ്റ്മനസ്സ് പ്രവർത്തിക്കുന്നുണ്ട്. എന്നുവെച്ചാൽ അപരനെ ആക്രമിച്ച് വേദനിപ്പിക്കുക. അതിൽ ലഹരി യനുഭവിക്കുക, ആഘോഷിക്കുക. അതിന്റെ കാരണം കണ്ടെത്താനുതകുന്നതാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ ഓർമ്മക്കുറിപ്പുകളെ ഉദ്ധരിച്ച് ചൊവ്വാഴ്ചത്തെ 'മാതൃഭൂമി' പത്രം കൊടുത്തിട്ടുള്ള റിപ്പോർട്ട്.

മാധ്യമപ്രവർത്തകർ  എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നത്തിന്?

മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ - എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും.

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് : തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങാൻ തയ്യാറായി കോൺഗ്രസ്

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനം യഥാർത്ഥത്തിൽ ബിജെപി ആഗ്രഹിച്ച രീതിയിൽ. തെക്കേ ഇന്ത്യയിലെ പോലെയല്ല വടക്കേ ഇന്ത്യയിൽ രാമൻ ." ജയ് ശ്രീറാം "ഹിന്ദി ജനതയുടെ ജീവിതത്തിൻറെ ഭാഗമാണ് . ആ വൈകാരികതയുടെ മുന്നിൽ രാഷ്ട്രീയം സാധാരണ ജനങ്ങൾക്ക് ബാധകമല്ല .

വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിക്കേണ്ട മലയാളി

വന്യമൃഗങ്ങളുടെ മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തേണ്ട അവസ്ഥയാണ് മലയാളിയുടെയും കേരളത്തിലെ മാധ്യമങ്ങളുടെയും .മലയാളി, വിശേഷിച്ചും കുടിയേറ്റക്കാർ മാധ്യമങ്ങളുമായി ചേർന്ന് വന്യമൃഗങ്ങളോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു പ്രതീതിയാണിപ്പോൾ. വന്യമൃഗങ്ങൾ നിലനിൽപ്പിനായി ഭക്ഷണം തേടി നാട്ടിലിറങ്ങുന്നു. അല്ലാതെ മലയാളിയോട് യുദ്ധം പ്രഖ്യാപിച്ചിട്ടല്ല

തൃശ്ശൂരിൽ സുനിൽ കുമാറെങ്കിൽ സുരേഷ്ഗോപിക്ക് പ്രതീക്ഷിക്കാം

തൃശ്ശൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐയുടെ സുനിൽകുമാർ വരികയാണെങ്കിൽ സുരേഷ് ഗോപിയുടെ വിജയ സാധ്യത വർദ്ധിക്കുന്നു.ഇടതുപക്ഷത്തു നിന്ന് തൃശൂർ പാർലമെൻറ് മത്സരത്തിൽ എത്താൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരിക്കും സുനിൽകുമാർ . ബിജെപിയുടെ സുരേഷ് ഗോപി യുഡിഎഫിന്റെ ടി എൻ പ്രതാപൻ ഇടതുപക്ഷത്തിന്റെ സുനിൽകുമാർ , ഇവർ മൂന്നുപേരും മികച്ച സ്ഥാനാർഥികൾ ആയതിനാൽ തീർച്ചയായും അതിശക്തമായ ത്രികോണ മത്സരം തൃശ്ശൂരിൽ അരങ്ങേറും. കഴിഞ്ഞതവണ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി സിപിഐയുടെ രാജാജി മാത്യൂസ് ആയിരുന്നു.

എ.സി.യു: കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹം; പ്രയോഗത്തിൽ വരാൻ

കുടുംബത്തിൻറെ അംഗീകാരം ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ കിടത്താൻ പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം സ്വാഗതാർഹമാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവർ നിർദ്ദാക്ഷിണ്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്

സുധീരന്റേത് ജനശ്രദ്ധയ്ക്കു  വേണ്ടിയുള്ള തന്ത്രം

കോൺഗ്രസ് നേതാവ് വി എം സുധീരനിലൂടെ പ്രകടമാവുന്നത് നേതൃത്വ ഗുണമല്ല .അവസരം മുതലാക്കി തൻപ്രമാണിത്തം ഉയർത്തി മാധ്യമങ്ങളിലൂടെ സാന്നിധ്യമുറപ്പാക്കാനുള്ള സ്വാർത്ഥ താല്പര്യം മാത്രമാണിപ്പോഴത്തെ അദ്ദേഹത്തിന്റെ പരസ്യ പ്രസ്താവനകളിൽ

നെഹ്റുവിനെ തിരുത്താൻ ഇന്നത്തെ കോൺഗ്രസിന് കരുത്തുണ്ടാകണം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സംശയാലുവാ
യിരുന്നു. എന്നുവെച്ചാൽ വ്യക്തതയുടെ അഭാവം. മതത്തിൻറെ പേരിൽ വിഭജിക്കപ്പെട്ട രാഷ്ട്രത്തിൻറെ പ്രഥമ പ്രധാനമന്ത്രിക്ക് ഏറ്റവും ആവശ്യം വേണ്ടിയിരുന്നതും ഇക്കാര്യത്തിലുള്ള വ്യക്തതയായിരുന്നു

പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ആയ 'ഇന്ത്യ ' ഒന്നിച്ച് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നുവെന്ന് കരുതുക. അങ്ങനെയെങ്കിൽ തകരുന്നത് ബിജെപിയുടെ 2024 ലെ പാർലമെണ്ട് തെരഞ്ഞെ ലക്ഷ്യമാക്കിയുള്ള മുഖ്യ തന്ത്രം ആയിരിക്കും

ക്രിസ്ത്യൻ സമുദായത്തെ സി.പി.എം ബോധപൂർവം അകറ്റുന്നു

ക്രിസ്ത്യൻ സമുദായത്തെ ബോധപൂർവ്വം തങ്ങളിൽ നിന്ന് അകറ്റാനുള്ള ഒരു തന്ത്രം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നുവെന്ന് കരുതാവുന്നതാണ്. ഒരേസമയം മുസ്ലിം സമുദായത്തെ എൽഡിഎഫിന് അനുകൂലമായി മാറ്റുക .അതോടൊപ്പം ക്രിസ്ത്യൻ സമുദായത്തെ ബിജെപിയുമായി അടുപ്പിക്കുക. അതിന് ലഭ്യമായ എല്ലാ അവസരങ്ങളും സിപിഎം വിശേഷിച്ചും മുഖ്യമന്ത്രി പാഴാക്കാതെ ഉപയോഗിക്കുന്നു

കുറ്റകൃത്യം കണ്ടാലറിയാത്ത  കേരളാ പോലീസ്

കേരളത്തിൻറെ മുഖ്യമന്ത്രി പരസ്യമായി കളവു പറയുമെന്ന് കരുതാൻ പറ്റില്ല അങ്ങനെ കരുതുന്നത് പോലും ഒരു മലയാളിക്കും അപമാനവുമാണ് .കേരള പോലീസിന് കുറ്റകൃത്യങ്ങൾ കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ

തോൽക്കുമെന്നുറപ്പുള്ള  യുദ്ധത്തിൽ പങ്കെടുത്ത് '  ഇന്ത്യ ' സഖ്യം

പ്രതിപക്ഷ ' ഇന്ത്യ ' സഖ്യം നേതൃപാടവും ഇല്ലാതെലക്ഷ്യം തെറ്റി ഉഴലുന്നു .ബിജെപി സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തെയും എതിർക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് 'ഇന്ത്യ ' സഖ്യം കരുതുന്നു.നിലവിലെ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്തുള്ള ബില്ലുകൾ ബുധനാഴ്ച ലോകസഭ പാസാക്കി .അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ബാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുന്നു.

Pages