കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് കേരളത്തില്‍ വ്യത്യസ്ഥമായ അദ്ധ്യായം കുറിച്ച നേതാവ് വി.ബി.ചെറിയാന്‍(68) അന്തിരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

v dakhinaamoorthi

 വി. ദക്ഷിണാമൂര്‍ത്തിക്ക് സംസ്ഥാന സര്‍ക്കാറിന്റെ  2012ലെ സ്വാതിതിരുനാള്‍ സംഗീത പുരസ്കാരം. എസ്.എല്‍ .പുരം നാടക പുരസ്‌കാരത്തിനു പ്രശസ്ത നാടക നടന്‍ ടി.കെ. ജോണ്‍ മാളവികയും അര്‍ഹനായി.

പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക്‌  കീഴടക്കി സര്‍വീസസ്‌  സന്തോഷ്‌ ട്രോഫി ഫൈനലിലേക്ക്‌. കിരീട പോരാട്ടത്തില്‍ ആതിഥേയരായ കേരളത്തെ ഏഴു മലയാളികള്‍ നിരക്കുന്ന പട്ടാളനിര  ഞായറാഴ്ച നേരിടും.

കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന ഡീസലിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വീണ്ടും വില വര്‍ധിപ്പിച്ചു. ദിവസം ഏഴ് ലക്ഷത്തോളം രൂപയുടെ അധിക ബാധ്യതയായിരിക്കും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുക.

ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു മഹാരാഷ്ട്രയെ  കീഴടക്കി കേരളം സന്തോഷ്‌ ട്രോഫി ഫൈനലില്‍.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ  കൈവശം മിച്ചഭൂമിയുണ്ടെങ്കില്‍ സര്‍ക്കാരിനു ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. നടപടി രണ്ട് മാസത്തിനകം വേണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

Pages