കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്
സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പി.എസ്.സി. സ്വീകരിച്ചു.
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു.
കേരള തീരത്ത് രണ്ട് മുക്കുവരെ വെടിവച്ചു കൊന്ന കേസില്‍ പ്രതികളായ നാവിക സേനാംഗങ്ങളെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റലി.
സുപ്രീംകോടതി ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കുര്യന്‍ജോസഫ് വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
സോമാലി കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരുന്ന അഞ്ചു മലയാളികള്‍ക്ക് മോചനം.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പി.ഡി.പി. നേതാവ് മദനിയ്ക്ക് വിചാരണ കോടതി അഞ്ചു ദിവസത്തേയ്ക്ക് ജാമ്യം അനുവദിച്ചു.
ചിത്രമെടുക്കാന്‍ ചാക്ക് മാറ്റിയപ്പോള്‍ ആണ് പ്രതിമയുടെ മുഖം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്
കായംകുളം താപനിലയം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ശുദ്ധജലം മൂന്നു ദിവസത്തേക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ എന്ന് എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ സി.വി. സുബ്രഹ്മണ്യം