ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ഗാസാ വിഷയം ഇന്നുതന്നെ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം ഹമീദ് അന്‍സാരി തള്ളിക്കളഞ്ഞു.

 കേരളത്തിന് എയിംസ് ഉറപ്പാണെന്നും എല്ലാ മലയാളികൾക്കും സൗകര്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുമെന്നും ഹർഷവർദ്ധൻ ഉറപ്പുനല്‍കി.

കേസ് പരിഗണിക്കുന്നതിന് കേന്ദ്ര ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്ന വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഹര്‍ജി ഡല്‍ഹി ഹരിത ട്രൈബ്യൂണല്‍ തള്ളി.

മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മുണ്ടുടുത്ത് വന്നുവെന്ന കാരണത്താല്‍ അകത്തു കടക്കാന്‍ അനുവദിക്കാത്ത തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ്ബിന്റെ നിലപാട് വിവാദമായിരുന്നു.

cave painting in chhathisgarh

ഛത്തിസ്‌ഗഡില്‍ കാങ്കേര്‍ ജില്ലയില്‍ 10,000 വര്‍ഷം പഴക്കമുള്ള ഗുഹാചിത്രം. മനുഷ്യര്‍ക്ക് സമാനമായ എന്നാല്‍, ലക്ഷണരഹിതമായ മുഖങ്ങളോട് കൂടിയ രൂപങ്ങളും മൂന്ന്‍ കാലുള്ള വാഹനത്തിന് സമാനമായ രൂപങ്ങളുമാണ് ഗുഹയില്‍ കാണപ്പെടുന്നത്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ നിയമപരമായി മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കേന്ദ്രം ദയാവധത്തെ എതിര്‍ത്തത്.

ബ്രിക്‌സ് ഉച്ചകോടിയിലുണ്ടായ പ്രഖ്യാപന പ്രകാരം വികസന ബാങ്കിന്റെ പ്രഥമ അധ്യക്ഷന്‍ ഇന്ത്യയില്‍ നിന്നും ബോര്‍ഡിന്റെ ചെയര്‍മാന്‍ ബ്രസീലില്‍ നിന്നുമാകും.

ജസ്റ്റിസ് മഞ്ജുനാഥിനെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശ തള്ളിയ നടപടി പുന:പരിശോധിക്കണമെന്ന് കൊളീജിയം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.കൊളീജിയം നിലപാട് ആവര്‍ത്തിച്ച സാഹചര്യത്തില്‍ കേന്ദ്രത്തിന് ശുപാര്‍ശ അംഗീകരിക്കേണ്ടി വരും.

8000 രൂപയാണ് ഈ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണിക്കായി ഒരു ദിവസംചെലവാക്കുന്നതെന്നും എന്നാല്‍ എന്നാല്‍ 500 രൂപ മാത്രമാണ് വരുമാനം കിട്ടുന്നതെന്നും റെയില്‍വേ പറയുന്നു.

Pages