ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ നിങ്ങള്‍ നേരത്തെ യുവതീ പ്രവേശനത്തിന് എതിരായിരുന്നല്ലോ എന്ന് ഭരണഘടനാ ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ നിലപാട് മാറ്റുന്നു എന്നാണ് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയത്.
സര്‍ക്കാരും യുവതീ പ്രവേശനത്തെ അനുകൂലിച്ച് നിലടപാട് എടുത്തിരുന്നു. ലിംഗ സമത്വത്തിലൂന്നിയ വാദമാണ് സര്‍ക്കര്‍ ഉന്നയിച്ചത്. അതേ നിലപാട് തന്നെയാണ് ദേവസ്വം ബോര്‍ഡും സ്വീകരിച്ചിരുന്നത്. വിധിയില്‍ പുനഃപരിശോധന ആവശ്യമില്ലെന്നും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.