Kochi
ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ സര്‍ക്കാരിനും ഖനനം നടത്തുന്ന ഐ.ആര്.ഇക്കും ഹൈക്കോടതി നോട്ടീസ്. ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാരില്‍ ഒരാള്‍ സമര്‍പ്പിച്ച ഹര്ജിയിന്മേലാണ് നടപടി. ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.
കഴിഞ്ഞ ഫെബ്രുവരിയില്മുല്ലക്കര രത്നാകരന് എം.എല്‍.എ ചെയര്‍മാനായ പരിസ്ഥിതി ആഘാത സമിതിനടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ അനധികൃതമായി നടത്തുന്ന ഖനനം അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.