Skip to main content
Delhi

sabarimala- Supreme Court

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി പരിഗണിക്കുന്ന മുഴുവന്‍ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി പരിഗണിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും എല്ലാ കേസുകളിന്മേലുള്ള നടപടി സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

 

ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ പോലീസ് വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

 

കോടതി വിധി നടപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം. മാത്രവുമല്ല, ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങള്‍ സുപ്രീം കോടതി വിധിക്ക് എതിരാകുന്ന തരത്തിലുള്ളതാണ്. ഇക്കാര്യങ്ങള്‍ ഉയര്‍ത്തിയാണ് ഹൈക്കോടതിയിലെ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.