Delhi
സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. വിഷയം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നും വിസമ്മതിക്കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദേശം.
എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു നല്‍കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ഇത് നിര്‍ബന്ധിത പിരിവായി പരിണമിച്ചു. തുടര്‍ന്ന് എതിര്‍പ്പുമായി പലരും രംഗത്തെത്തി. ഒടുവില്‍ ഹൈക്കോടതിയിലേക്ക് വിഷയമെത്തുകയും നിര്‍ബന്ധിത പിരിവ് 'പിടിച്ചുപറിക്കല്‍' ആകും എന്നതുള്‍പ്പെടെയുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്തിരുന്നു.