Skip to main content
Kochi

Kerala-High-Court

സാലറി ചലഞ്ച് നിര്‍ബന്ധമായി നടപ്പാക്കരുതെന്ന് ഹൈക്കോടതി. ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണം. നല്‍കാത്തവരുടെ പേരു പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്നും വിസമ്മതപത്രം നല്‍കിയവരുടെ പേരു പുറത്തുവിടരുതെന്നും കോടതി പറഞ്ഞു.

 

വിസമ്മതിച്ചവരുടെ പേരുകള്‍ പുറത്തുവിട്ടവര്‍ക്കെതിരെ നടപടി വേണം. എടുത്ത നടപടിയെന്താണെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാലറി ചലഞ്ചിനെതിരേയുള്ള കേസ് പരിഗണിക്കുകയായിരുന്നു കോടതി.

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കുന്ന സാലറി ചലഞ്ചിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഒരുമാസത്തെ ശമ്പളത്തിനുള്ള തുല്യമായ തുക ഒരുമിച്ചോ തവണകളായോ നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.