Delhi
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി. ശബരിമലയില്‍ നിലവിലുള്ള എല്ലാം നിയന്ത്രണങ്ങളും അതുപോലെ തുടരണമെന്നാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ലെന്നും ശബരിമലയിലെ സ്ത്രീളുടെ നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് അമിക്കസ്ക്യൂറി സുപ്രീംകോടതിയെ അറിയിച്ചത്.
ലോകത്ത് മറ്റെവിടെയും ഇങ്ങനെയൊരു ആചാരമില്ല. അത്രമേല്‍ സവിശേഷമാണ് ശബരിമല. മതപരമായ ആചാരങ്ങളുടെ ഈ വൈവിധ്യവും കോടതി പരിഗണിക്കണം, ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുമ്പോള്‍ സന്തുലിതമായ നിലപാട് സ്വീകരിക്കണം.വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമെന്നും അമിക്കസ് ക്യൂറിയായ കെ.രാമമൂര്‍ത്തി കോടതിയില്‍ പറഞ്ഞു.