Skip to main content
Delhi

 Sabarimala

ശബരിമല പൊതുക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് സ്ത്രീയ്ക്കും പുരുഷനും തുല്യഅവകാശമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. പൊതു ക്ഷേത്രമാണെങ്കില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്തടിസ്ഥാനത്തിലാണ് ഭരണ സമിതി സ്ത്രീകളെ വിലക്കിയതെന്നും കോടതി ചോദിച്ചു.

 

തങ്ങള്‍ക്ക് പൂജയ്ക്കാനുള്ള അവകാശമല്ല മറിച്ച് പ്രാര്‍ത്ഥനയ്ക്കുളള അവകാശമാണ് വേണ്ടതെന്ന് ഹര്‍ജിക്കാരായ 'ഹാപ്പി ടു ബ്ലീഡ്' സംഘടന അറിയിച്ചു. ആര്‍ത്തവത്തിന്റെ പേരിലുളള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും എന്ന വാദവും അവര്‍ ഉന്നയിച്ചു.

 

ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ പിന്തുണച്ചു. സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചപ്പോള്‍ ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

 

നേരത്തെ, കേസ് പരിഗണിക്കവെ ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയമവശമാണു പരിഗണിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ ഇടപെടില്ല. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്നാണു ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ആ വാദം സ്ഥാപിക്കേണ്ടത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി.

 

 

Tags