Skip to main content
ന്യൂഡല്‍ഹി

ഇന്ത്യയുടെ 40-ാമത് ചീഫ് ജസ്റ്റീസായി പി. സദാശിവം ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റീസ് അല്തമാസ് കബീര്‍ ജൂലൈ 18-നാണ് വിരമിക്കുക. തമിഴ്‌നാട്‌ സംസ്ഥാനത്തുനിന്നു ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് സദാശിവം.

 

64-കാരനായ 2007 ആഗസ്റ്റ്‌ 21 മുതല്‍ സുപ്രീം കോടതി ജഡ്ജിയാണ് സദാശിവം. 2014 ഏപ്രില്‍ 26 വരെ അദ്ദേഹത്തിന് ചീഫ് ജസ്റ്റീസ് പദവിയില്‍ തുടരാം.

 

ഈറോഡില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച സദാശിവം തന്റെ കുടുംബത്തിലെ ആദ്യ ബിരുദധാരിയും ഗ്രാമത്തിലെ ആദ്യ നിയമ ബിരുദധാരിയുമാണ്‌. 1996 ജനുവരി എട്ടിന് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. പഞ്ചാബ് ആന്‍ഡ്‌ ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു.

Tags