Skip to main content
Guruvayur

parthasarathy-temple

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ചില ഹിന്ദു സംഘടകള്‍ എതിര്‍പ്പുമായി എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തോടെയാണ് ദേവസ്വം അധികൃതര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
 

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു.