ഐ.എസ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന വേദനസംഹാരി ഗുളികകള്‍ ഇറ്റലി പിടികൂടി. ഇന്ത്യന്‍ വിപണിയില്‍ നിന്നും ശേഖരിച്ച ഈ ഗുളികകള്‍ ലിബിയയിലെത്തിച്ച് അവിടെ നിന്നും വിറ്റഴിക്കാനായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ പദ്ധതിയിട്ടിരുന്നത്.
24 മില്ല്യണ്‍ ട്രാംഡോള്‍ ഗുളികകളാണ് കണ്ടെയ്‌നറിലാക്കി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടല്‍മാര്‍ഗ്ഗം അയച്ചത്.ദക്ഷിണ ഇറ്റലിയിലെ പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ചാണ് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്. വേദനസംഹാരിയെന്ന നിലയിലാണ് ഈ ഗുളികകള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഉപയോഗിച്ചിരുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഫൈറ്റര്‍ ഡ്രഗ് എന്ന പേരിലാണ് ഈ ഗുളികള്‍ ഭീകരവാദികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മുറിവേല്‍ക്കുന്ന ഘട്ടങ്ങളില്‍ വേദന കുറയ്ക്കാനാണ്
ഈ മരുന്ന് ഉപയോഗിക്കുന്നത്.ഐ.എസ് നേരിട്ടാണ് മരുന്നുകളുടെ ഇടപാട് നടത്തുന്നത് എന്നാണ് ഇറ്റാലിയന്‍ സുരക്ഷാസേന പറയുന്നത്.