ദേശീയഗാനത്തിന്റെ ആലാപനം സര്‍ക്കാര്‍ ഓഫീസുകളിലും കോടതികളിലും നിയമസഭകളിലും നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി, എസ്.എം മല്ലികാര്‍ജ്ജുന ഗൗഡ എന്നിവരുടെ ഉത്തരവ്.
അതേസമയം, പ്രവൃത്തി ദിവസങ്ങളില്‍ സ്കൂളുകളില്‍ ദേശീയഗാനം ആലപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
ദേശീയ ഗാനം, ദേശീയ പതാക, ‘ദേശീയ ഗീതം’ എന്നിവയുടെ പ്രോത്സാഹനത്തിന് ദേശീയ നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്നത്. എന്നാല്‍, ഭരണഘടനയുടെ 51എ വകുപ്പ് ദേശീയ ഗാനം, ദേശീയ പതാക എന്നിവ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂവെന്നും ദേശീയ ഗീതം എന്ന സങ്കല്‍പ്പനമില്ലെന്നും കോടതി നിരീക്ഷിച്ചു.