ചലച്ചിത്രം, വാര്‍ത്താചിത്രം, ഡോകുമെന്ററി എന്നിവയില്‍ തിരക്കഥയുടെ ഭാഗമായി ദേശീയഗാനം ആലപിക്കുമ്പോള്‍ കാണികള്‍ എഴുന്നേറ്റു നില്‍ക്കേണ്ടതില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്. ഭാനുമതി എന്നിവരുടെ ബഞ്ചാണ് ഇത് വിശദമാക്കിയത്.
രാജ്യത്തെ സിനിമാ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയഗാനം ആലപിക്കണമെന്നും കാണികള്‍ എഴുന്നേറ്റുനിന്നു ബഹുമാനം കാണിക്കണമെന്നും കഴിഞ്ഞ നവംബര്‍ 30-ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇന്ന് സുപ്രീം കോടതിയുടെ വിശദീകരണം. വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ ഹര്‍ജി ഏപ്രില്‍ 18-ലേക്ക് മാറ്റിയിട്ടുണ്ട്.