അഭൂതപൂര്‍വ്വമായ നടപടിയില്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ നേരില്‍ ഹാജരായി ബോധിപ്പിക്കാനും നിയമപരവും ഭരണപരവുമായ ചുമതലകളില്‍ നിന്ന്‍ വിട്ടുനില്‍ക്കാനും ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സുപ്രീം കോടതി ബെഞ്ച് അദ്ദേഹത്തോട് ഉത്തരവിട്ടിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ജസ്റ്റിസ് കര്‍ണന്‍ എഴുതിയ കത്തുകളാണ് കേസിനാസ്പദം. ഇവ അപകീര്‍ത്തിപരവും നീതിന്യായ നിര്‍വഹണത്തെ ഇടിച്ചുകാണിക്കുന്നതുമാണെന്ന് അറ്റോര്‍ണ്ണി ജനറല്‍ മുകുള്‍ റോഹ്തഗി പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി തുടങ്ങിയവര്‍ക്കാണ് കത്ത് അയച്ചത്. ഇതിനെ തുടര്‍ന്ന്‍ അദ്ദേഹത്തെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.
ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത്. ഫെബ്രുവരി 13-നാണ് സുപ്രീം കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കുക.