Skip to main content

മുംബൈ: ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ ഇടിവ് റെക്കോഡ് ഭേദിച്ച് തുടരുന്നു. ചൊവ്വാഴ്ച ഫോറെക്സ് മാര്‍ക്കറ്റില്‍ ഡോളറിന് 58.16 രൂപ എന്ന നിലയില്‍ വ്യാപാരം തുടങ്ങിയതിന് ശേഷം 74 പൈസ ഇടിഞ്ഞ് 58.90 വരെ എത്തി. ഡോളറുമായുള്ള വിനിമയത്തിലെ സര്‍വകാല താഴ്ന്ന നിരക്കാണിത്.  

 

തിങ്കളാഴ്ച 110 പൈസ ഇടിഞ്ഞാണ് വ്യാപാരം  58.16 എന്ന നിരക്കില്‍ അവസാനിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സര്‍വകാല ഇടിവ് വിനിമയ നിരക്കില്‍ രേഖപ്പെടുത്തുന്നത്. ഇറക്കുമതി ചെയ്യുന്നവരില്‍ നിന്നും ബാങ്കുകളില്‍ നിന്നുമുള്ള ആവശ്യമാണ്‌ ഡോളറിന്റെ വില ഉയര്‍ത്തുന്നത്. അന്താരാഷ്ട്ര വിനിമയ വിപണികളിലും ഡോളര്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

 

ഓഹരിവിപണിയിലും രൂപയുടെ തകര്‍ച്ച ചൊവ്വാഴ്ച പ്രതിഫലിച്ചു. ബോംബെ ഓഹരി വിപണിയുടെ സൂചിക സെന്‍സെക്സ് 11 മണി വരെയുള്ള സമയത്ത് 181.70 പോയന്റ് ഇടിഞ്ഞു.