Skip to main content
തിരുവനന്തപുരം

va arun kumar പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു. കയര്‍ഫെഡ് മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കെ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

ചേര്‍ത്തലയില്‍ സംഭരണ ശാലയുടെ നിര്‍മ്മാണത്തില്‍ 47 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സ് കേസ്. കമ്പനി ഉപദേശകന്‍ ആര്‍.കെ രമേഷ്, കരാറുകാരന്‍ മുഹമ്മദാലി എന്നീ രണ്ട് പേരും കേസില്‍ പ്രതികളാണ്.