ന്യൂഡല്‍ഹി
സൂറത്ത് സ്ഫോടനക്കേസിലെ 11 പ്രതികളെ സുപ്രീം കോടതി വെറുതെ വിട്ടു. 1993 ഏപ്രിലില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന രണ്ട് സ്ഫോടനങ്ങളില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൂറത്ത് റെയില്‍വേ സ്റ്റേഷനിലും വര്‍ച്ചാ റോഡിലെ സ്കൂളിലുമായിരുന്നു സ്ഫോടനം നടന്നത്. ജസ്റ്റീസുമാരായ ടി.എസ് താക്കൂര്‍, സി. നാഗപ്പന് എന്നിവരടങ്ങിയ ബഞ്ചാണ് ഇവരെ വിട്ടയച്ചത്.
കേസില്‍ കുറ്റക്കാരെന്നു കണ്ട് ടാഡ കോടതി ഇവരെ 10 മുതല്‍ 20 വര്‍ഷം വരെ തടവിന് ശിക്ഷിച്ചിരുന്നു.ഇത് റദ്ദാക്കിയാണ് സുപ്രീം കോടതി ഇവരെ വെറുതെ വിട്ടത്. 1992-ലെ ബാബരി മസ്ജിദിന്റ തകര്‍ച്ചയുടെ തിരിച്ചടിയായിരുന്നു സ്ഫോടനമെന്നാണ് പ്രോസിക്യൂഷന് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.