ന്യൂഡല്‍ഹി
ജഡ്ജിയ്ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള സുപ്രീം കോടതി കൊളിജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയതായി റിപ്പോര്‍ട്ട്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി കെ.എല്‍ മഞ്ജുനാഥിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള കൊളിജിയത്തിന്റെ ശുപാര്‍ശയാണ് മന്ത്രാലയം പുന:പരിശോധന അഭ്യര്‍ഥിച്ച് തിരിച്ചയച്ചത്.
ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി കൊളിജിയത്തിന്റെ നിര്‍ദ്ദേശം എന്‍.ഡി.എ സര്‍ക്കാര്‍ പുന:പരിശോധനയ്ക്കായി തിരിച്ചയക്കുന്നത്. നേരത്തെ, മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശയും കേന്ദ്രം തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രത്തിന്റെ നടപടിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്.എം ലോധ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.