Skip to main content

മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ 25 അടിസ്ഥാന പോയിന്റുകള്‍ കുറച്ചു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 7.25 ആയി കുറച്ചു. 2011 മെയ്‌ കഴിഞ്ഞതിനു ശേഷം ആദ്യമായാണ് പലിശ നിരക്ക് ഇത്രയും കുറയുന്നത്.

 

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനത്തിന്റെ അനുപാതം 4 ശതമാനമായി തുടരും. കറന്റ് അക്കൌണ്ട് കമ്മിയിലെ വര്‍ധനയാണ് സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. പണപ്പെരുപ്പ ഭീഷണിയും നിലനില്‍ക്കുന്നതായി ബാങ്ക് ചൂണ്ടിക്കാട്ടി.