ന്യൂഡല്‍ഹി
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് ജര്‍മ്മനിയില്‍ നിന്ന്‍ ലഭിച്ച 26 പേരുടെ രഹസ്യ അക്കൌണ്ട് വിവരങ്ങള്‍ കേന്ദ്രം ചൊവാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്ര വെച്ച രണ്ട് കവറുകളിലാണ് രേഖകള്‍ നല്‍കിയത്. ഇതില്‍ എട്ടു പേര്‍ക്കെതിരെ നിയമം ലംഘിച്ചതായി തെളിവുകള്‍ ഇല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
മറ്റ് 18 പേര്‍ക്കെതിരായ ആദായനികുതി വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായതായും പ്രോസിക്യൂഷന്‍ നടപടികള്‍ ഇവരില്‍ 17 പേര്‍ക്കെതിരെ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. ഒരാള്‍ ഇതിനിടയില്‍ മരിച്ചു.
വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അവശ്യമില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. മൂന്ന്‍ വര്‍ഷം മുന്‍പാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവെച്ചത്.
രേഖകള്‍ പരിശോധിച്ച് കേസില്‍ വ്യാഴാഴ്ച വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.