Skip to main content
ന്യൂഡല്‍ഹി

Supreme Courtവധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയുടെ ദയാഹർജിയില്‍ തീരുമാനം വൈകുന്നപക്ഷം വധശിക്ഷ റദ്ദാക്കി ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് പി.സദാശിവം അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ കേസുകളിലാണ് അസാധാരണ വിധി.

 

ദയാഹര്‍ജികളില്‍ കാലതാമസം വരുത്തുന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാവുന്നതാണെന്ന നിരീക്ഷണവും പരമോന്നത കോടതി നടത്തി. ദയാഹര്‍ജികള്‍ വര്‍ഷങ്ങളോളം വച്ചുതാമസിപ്പിക്കാന്‍ സര്‍ക്കാരിനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ മാനസിക അനാരോഗ്യവും ഏകാന്ത തടവും ശിക്ഷ ലഘൂകരിക്കാന്‍ മതിയായ കാരണങ്ങളാണ്. ദയാഹര്‍ജികളില്‍ വര്‍ഷങ്ങളോളം കാലതാമസം വരുത്തിവയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതികളുടെ മാനസിക നില തകര്‍ക്കുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധക്കപ്പെട്ട മൂന്ന് തടവുകാരുടെ ശിക്ഷയെ സ്വാധീനിക്കുന്നതാണ് ഈ വിധി. മുരുകന്‍, പേരറിവാളന്‍, ശാന്ത എന്നിവരുടെ ദയാഹർജികള്‍ കോടതിയില്‍  തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്.

 

ചന്ദനക്കടത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച് കൊല്ലപ്പെട്ട വീരപ്പന്റെ നാലു അനുയായികളുമായി ബന്ധപ്പെട്ട കേസിലും ഈ വിധി നിര്‍ണായകമാവും. 22 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കപ്പെട്ട് 2004 മുതല്‍ കര്‍ണാടക ജയിലില്‍ കഴിയുകയാണ് ജ്ഞാനപ്രകാശ്, സൈമണ്‍,മീശേകര്‍ മദയ്യ,ബിലാവേന്ദ്രന്‍ എന്നിവര്‍.

Tags