ഇടുക്കി ജില്ലയിലെ അര്‍ഹരായ കര്‍ഷകര്‍ക്ക് ഡിസംബര്‍ 28 ന് പട്ടയം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടക്കുന്ന ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പട്ടയചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രി പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ ചൊല്ലി കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ ഹൈറേഞ്ച് ജനതയോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് വില്ലേജുകള്‍ കണക്കാക്കി മാനദണ്ഡം നിശ്ചയിക്കുന്ന രീതി ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടയപ്രശ്‌നവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഉയര്‍ത്തി ഹൈറേഞ്ച് സംരക്ഷണസമിതിയും സോളാര്‍ തട്ടിപ്പുകേസ് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫും പ്രകടനം നടത്തി. എല്‍.ഡി.എഫ് പ്രകടനം ജനസമ്പര്‍ക്ക വേദിയ്ക്ക് ഒരു കിലോമീറ്റര്‍ അകലെ പോലീസ് തടഞ്ഞു. കനത്ത സുരക്ഷാസംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.