Kochi
പിറവം പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് കേള്‍ക്കുന്നതില്‍നിന്ന് ഹൈക്കോടതിയിലെ നാലാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ഹരിലാലും ജസ്റ്റിസ് ആനി ജോണും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. കാരണം വ്യക്തമാക്കാതെയാണ് പിന്‍മാറ്റം.
ഇത് തുടര്‍ച്ചയായി നാലാമത്തെ ബെഞ്ചാണ് പിറവം പള്ളിക്കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറിയത്. സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ അവകാശം സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയാണ് ഹൈക്കോടതിയെ സമീപിച്ചത്.