Delhi
സംസ്ഥാന പോലീസ് മേധാവിമാരുടെ നിയമനത്തില്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം. നിയമനച്ചുമതല യു.പി.എസ്.സിക്ക് വിട്ടുകൊണ്ട്
സുപ്രീംകോടതി ഉത്തരവിട്ടു.
രാഷ്ട്രിയ താത്പര്യം നോക്കി സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമനം പാടില്ല. ചുമതല ഒഴിവ് വരുന്നതിന് മൂന്ന് മാസം മുമ്പ് പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്കു കൈമാറണം. പേരുകള്‍ പരിഗണിച്ചുകൊണ്ട് യു.പി.എസ്.സി പാനല്‍ തയാറാക്കണം. ഈ പാനലില്‍ നിന്നുവേണം സംസ്ഥാന സര്‍ക്കാരുകള്‍ ഡി.ജി.പിമാരെ നിയമിക്കാന്‍. താല്‍ക്കാലിക ഡി.ജി.പിമാര്‍ പാടില്ല. ഒരു ഡി.ജി.പിയെ നിയമിച്ചു കഴിഞ്ഞാല്‍ അയാള്‍ക്കു രണ്ടു വര്‍ഷത്തെ കാലാവധി നല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.