Skip to main content
Delhi

hadiya, supreme court

ഹാദിയയും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് ഹാദിയെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ ആവില്ല. വിവാഹത്തില്‍ എന്‍.ഐ.എക്ക് ഇടപെടാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.

 

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫീന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസില്‍ ഹാദിയയ്ക്ക് കക്ഷി ചേരാം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേസ് പരിഗണിച്ചത്. കഴിഞ്ഞ നവംബര്‍ 27ന് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിനു കോയമ്പത്തൂരിലേക്ക് അയച്ചിരുന്നു. കേസ് വീണ്ടും അടുത്തമാസം 22 ന് പരിഗണിക്കും.

 

Tags