Delhi
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള സി.പി.എം നീക്കത്തെ കോണ്‍ഗ്രസ് പിന്തുണച്ചേക്കില്ലെന്ന് സൂചന. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിയില്‍ നിന്നറങ്ങി വന്ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ്, ഇംപീച്ച്മെന്റ് നീക്കവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി രംഗത്തെത്തിയത്.
ഇംപീച്ച്മെന്റ് പ്രമേയത്തെ തുടക്കത്തില്‍ തന്നെ അനുകൂലിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എം പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. രാജ്യസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിക്കാനായിരുന്നു സി പി എം നീക്കം.